പൊതുസമൂഹത്തെ വഞ്ചിക്കുന്ന ലാബുകൾക്കെതിരെ നടപടി സ്വീകരിക്കണം ^ആക്​ഷൻ ഫോറം

പൊതുസമൂഹത്തെ വഞ്ചിക്കുന്ന ലാബുകൾക്കെതിരെ നടപടി സ്വീകരിക്കണം -ആക്ഷൻ ഫോറം മുക്കം: പൊതുസമൂഹത്തെ വഞ്ചിക്കുന്ന സ്വകാര്യ മെഡിക്കൽ ലാബുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ ഫോറം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്താകമാനം നിരവധി പരാതികൾ നിലനിൽക്കെ അതി​െൻറ അവസാനത്തെ ഇരയാണ് പ്രവാസിയായ മുക്കം കക്കാട് സ്വദേശി ഷൗക്കത്തലിയെന്ന് അവർ വിശദീകരിച്ചു. മുക്കത്തെ മൂന്നു ലബോറട്ടറികളിൽ നിന്നായി കൊളസ്ട്രോളി​െൻറ അളവ് പരിശോധിച്ചപ്പോൾ ഷൗക്കത്തലിക്ക് ലഭിച്ചത് വ്യത്യസ്ത പരിശോധന ഫലമായിരുന്നു. കഴിഞ്ഞ മാസം വിദേശത്തുനിന്നെത്തിയ ഷൗക്കത്തലി മാർച്ച് അഞ്ചിനാണ് മുക്കം സി.എച്ച്.സിക്ക് സമീപത്തെ സ്വകാര്യ ലബോറട്ടറിയിൽനിന്ന് രക്തം പരിശോധിച്ചത്. ശരീരത്തിലെ യൂറിക് ആസിഡി​െൻറയും കൊളസ്ട്രോളി​െൻറയും അളവറിയുന്നതിനാണ് രക്തം പരിശോധിച്ചത്. 268 എം.ജി കൊളസ്ട്രോൾ ഉണ്ടെന്നായിരുന്നു ആദ്യ പരിശോധനഫലം. സംശയം തോന്നിയ ഷൗക്കത്തലി ഇവിടെവെച്ച് രക്തം വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെട്ടു. രണ്ടാമത്തെ പരിശോധന ഫലത്തിൽ കൊളസ്ട്രോൾ 251 എം.ജി ആയി കുറഞ്ഞു. വീണ്ടും സംശയം തോന്നിയതിനാൽ ഉടനെ ചെറുവാടിയിലെ ലാബിൽ പോയി രക്തം പരിശോധിച്ചു. ഒരു മണിക്കൂറിനുള്ളിൽ 170 ആയിരുന്നു കൊളസ്ട്രോളി​െൻറ അളവ്. അഞ്ചാം തീയതി വീട്ടിലേക്ക് മടങ്ങിയ ഷൗക്കത്ത് ആറിന് രാവിലെ ഭക്ഷണം കഴിച്ച് മുക്കത്തെ മറ്റൊരു ലാബിൽനിന്ന് വീണ്ടും രക്തം പരിശോധിച്ചു. അപ്പോൾ കിട്ടിയ ഫലത്തിൽ കൊളസ്ട്രോളി​െൻറ അളവ് 182 ആയിരുന്നു. സ്വകാര്യ മെഡിക്കൽ ലാബുകളിൽ ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങൾ സ്ഥാപിക്കുന്നതും വിദഗ്ധരായ ടെക്നീഷ്യന്മാരില്ലാത്തതുമാണ് പ്രധാന പ്രശ്നം. തനിക്ക് നേരിട്ട അനുഭവം കണക്കിലെടുത്ത് ഷൗക്കത്തലി മുക്കം പൊലീസിൽ പരാതി നൽകി. ഡി.എം.ഒക്കും നൽകാനായിരുന്നു പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച മറുപടി. ഡി.എം.ഒയെ ബന്ധപ്പെട്ടപ്പോൾ സ്വകാര്യ ലബോറട്ടറിയുമായി ബന്ധപ്പെട്ട പരാതിയിൽ നടപടിയെടുക്കാൻ അധികാരമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷൗക്കത്തലി പറഞ്ഞു. പരിശോധന ഫലത്തിലെ മാറ്റത്തെക്കുറിച്ച് സി.എച്ച്.സിക്ക് സമീപത്തെ ലബോറട്ടറിയുമായി ബന്ധപ്പെട്ടപ്പോൾ ലബോറട്ടറി ജീവനക്കാർ തനിക്കെതിരെ വ്യാജ പരാതി കൊടുത്തെന്ന് ഷൗക്കത്തലി പറഞ്ഞു. ഒടുവിൽ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണ് ഷൗക്കത്തലി. വാർത്തസമ്മേളനത്തിൽ സലാം തേക്കുംകുറ്റി, ഷമീർ കൊടിയത്തൂർ, വി.എ. റഷീദ്, ഷംസുദ്ദീൻ കറുത്തപറമ്പ്, ഷൗക്കത്തലി കക്കാട്, പി.പി. ശിഹാബുദ്ദീൻ, റഹൂഫ് കൊളക്കാടൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.