മെഡിക്കൽ കോളജ് കാമ്പസിൽ വീണ്ടും തീപിടിത്തം

കോഴിക്കോട്: . അഞ്ചു ദിവസങ്ങൾക്കിടെ രണ്ടാം തവണയാണ് തീപിടിത്തമുണ്ടാവുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പുതിയ വനിത ഹോസ്റ്റലിനു സമീപത്തുള്ള അടിക്കാടിന് തീപിടിച്ചത്. വെ‍ള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽനിന്ന് രണ്ട് യൂനിറ്റ് എത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. ഇവിടത്തെ കുഴിയിൽ കൂട്ടിയിട്ട മാലിന്യവും കത്തിനശിച്ചിട്ടുണ്ട്. മാലിന്യത്തിന് തീയിട്ടപ്പോൾ പടർന്നതാണെന്ന് സംശയിക്കുന്നു. അടിക്കാടിന് സമീപത്ത് ട്രാൻസ്ഫോമർ സ്ഥാപിച്ചിട്ടുണ്ട്. വലിയ അപകടമാണ് ഒഴിവായതെന്ന് തീയണക്കലിന് നേതൃത്വം നൽകിയ വെള്ളിമാടുകുന്ന് ലീഡിങ് ഫയർമാൻ ഇ.സി നന്ദകുമാർ പറഞ്ഞു. ആരോ മനഃപൂർവം തീയിട്ടതാണെന്ന് സംശയിക്കുന്നതായും അഗ്നിരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിരക്ഷ ഉദ്യോഗസ്ഥരായ കെ.സി. സുജിത്ത്, സജിത്ത്, രജിൻ, വിജിൻ, മുഹമ്മദ് ആസിഫ്, സലിം കണ്ണൂക്കാരൻ, ഷജിൽ കുമാർ എന്നിവരും നാട്ടുകാരുമാണ് തീയണച്ചത്. കഴിഞ്ഞ ഞായറാഴ്ചയും കാമ്പസിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിനു സമീപം തീപിടിച്ചിരുന്നു. പുതുതായി നിർമിക്കുന്ന ഫ്ലാറ്റിനുവേണ്ടി മുറിച്ചുമാറ്റിയ ഉണക്കമരങ്ങൾക്ക് പിടിച്ച തീപടർന്ന് സമീപത്തെ മരങ്ങളും കത്തിനശിച്ചിരുന്നു. ബീച്ച്, വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനുകളിൽനിന്നായി അഞ്ച് യൂനിറ്റ് എത്തി നാലു മണിക്കൂറോളം പരിശ്രമിച്ചാണ് അന്ന് തീയണച്ചത്. മെഡിക്കൽ കോളജിലെ അടിക്കാടുകൾ വെട്ടിവൃത്തിയാക്കുന്നതിൽ അലംഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. കഴിഞ്ഞ രണ്ടു വർഷമായി കാട് വെട്ടാറില്ലായിരുന്നു. കേബിളുകളും ട്രാൻസ്ഫോമറും തീപിടിത്തത്തിൽ പെട്ട് വൻ ദുരന്തത്തിനുള്ള സാധ്യതയും കൂടുതലാണ്. photo fire mch1 മെഡിക്കൽ കോളജ് കാമ്പസിലുണ്ടായ തീപിടിത്തത്തിൽനിന്ന് fire mch2 മെഡിക്കൽ കോളജ് കാമ്പസിലുണ്ടായ തീപിടിത്തം വെള്ളിമാടുകുന്ന് അഗ്നിരക്ഷ സേനാംഗങ്ങൾ അണയ്ക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.