അധ്യാപകനെതിരെ കേസ്; പൊലീസ് നിലപാടിനെതിരെ പ്രതിഷേധം

കൊടുവള്ളി: സ്ത്രീവേഷത്തിലെ ആഭാസത്തെ എതിർത്ത് പ്രസംഗിച്ച ഫാറൂഖ് ട്രെയിനിങ് കോളജ് അസി. പ്രഫസർ ഡോ. ജവഹർ മുനവ്വറിനെതിരെ കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത കൊടുവള്ളി പൊലീസി​െൻറ നിലപാടിനെതിരെ പ്രതിഷേധം. മഹല്ല് കമ്മിറ്റിയുടെയും എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൊടുവള്ളിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. മുജാഹിദ് വിസ്ഡം വിഭാഗം ഐ.എസ്.എം നരിക്കുനി മണ്ഡലം കമ്മിറ്റി കഴിഞ്ഞ ഏപ്രിൽ 18ന് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിലുള്ള മദ്റസയിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പിൽ നടത്തിയ പ്രസംഗത്തിൽ വിദ്യാർഥിനികളുടെ വസ്ത്രധാരണരീതിയെ സംബന്ധിച്ച് വിവാദ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച കൊടുവള്ളി പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. ഫാറൂഖ് കോളജിലെ സോഷ്യോളജി വിദ്യാർഥിനി ഇ-മെയിൽ വഴി പരാതി നൽകിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സെക്ഷൻ 354, ഐ.പി.സി 509 വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. മതപ്രഭാഷകർക്കുനേരെ പൊലീസ് ഏകപക്ഷീയമായി കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായ എൽ.ഡി.എഫ് സർക്കാർ ബി.ജെ.പിയുടെയും ആർ.എസ്.എസി​െൻറയും ബി ടീമായി കേരളത്തിൽ പ്രവർത്തിക്കുകയാണെന്നും എസ്.വൈ.എസ് ആരോപിച്ചു. എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ റാലി ജില്ല ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഅദി അധ്യക്ഷത വഹിച്ചു. സി.പി. അഷ്റഫ്, കുഞ്ഞാലൻകുട്ടി ഫൈസി, യൂസുഫ് ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, ഫൈസൽ ഫൈസി മടവൂർ എന്നിവർ സംസാരിച്ചു. റാലി സ്റ്റേഷൻ കവാടത്തിനു സമീപം സി.ഐ ചന്ദ്രമോഹ​െൻറയും എസ്.ഐ പ്രജീഷി​െൻറയും നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. മഹല്ല് കമ്മിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ, മതസംഘടന പ്രവർത്തകർ പങ്കാളികളായി. കൊടുവള്ളി ജുമാമസ്ജിദ് ഖതീബ് ബഷീർ റഹ്മാനി, എൻ.എസ്.സി സംസ്ഥാന സെക്രട്ടറി ഒ.പി.ഐ. കോയ, എസ്.ഡി.പി.ഐ. ജില്ല സെക്രട്ടറി സലീം കാരാടി, കൗൺസിലർ ഒ.പി. റസാഖ്, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡൻറ് യൂസുഫ് കരീറ്റിപറമ്പ്, ആർ.സി. സുബൈർ, പോപുലർ ഫ്രണ്ട് ജില്ല കമ്മിറ്റി അംഗം എം.ടി. അബുഹാജി, ഒാൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ല കമ്മിറ്റി അംഗം നാസർ ലത്വീഫി, സുബൈർ, മഹല്ല് സെക്രട്ടറി എം.വി. ആലി ഹാജി, മുബാറക്ക് മുള്ളമ്പലം (മഹല്ല് യൂത്ത് വിങ്), സലീം, പി.ടി. മുസ്തഫ, സിദ്ദീഖ് പുഴങ്കര, കെ.വി. നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.