കെ.ടി.മുഹമ്മദ്​ അനുസ്​മരണ പരിപാടികൾ നാളെ മുതൽ

കെ.ടി. മുഹമ്മദ് അനുസ്മരണ പരിപാടികൾ നാളെ മുതൽ കോഴിക്കോട്: നാടകാചാര്യൻ കെ.ടി. മുഹമ്മദി​െൻറ പത്താം ഒാർമദിനമായ മാർച്ച് 25 മുതൽ ഏപ്രിൽ ഒന്നുവരെ പുതിയങ്ങാടി ജി.എൽ.പി സ്കൂളിൽ പുരോഗമന കലാസാഹിത്യ സംഘം ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ നടക്കും. പരിപാടി 25ന് വൈകീട്ട് ആറിന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.ടിയുടെ നാടക സഹപ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. കേരള സംഗീത നാടക അക്കാദമി നേതൃത്വത്തിൽ നാടക ഗാനങ്ങളുടെ അവതരണം 'പാേട്ടാർമ'യും ഉണ്ടാവും. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതിനാൽ കെ.ടിയുടെ നേതൃത്വത്തിൽ നാട് ഇടെപട്ട് അത്യാധുനിക സൗകര്യമൊരുക്കിയ അദ്ദേഹത്തി​െൻറ താമസസ്ഥലത്തിനടുത്തുള്ള പുതിയങ്ങാടി ഗവ. എൽ.പിയിൽ മാർച്ച് 31 വരെ കെ.ടി സിനിമകളുടെ പ്രദർശനം, അദ്ദേഹത്തി​െൻറ നാടക രംഗങ്ങളുടെ ഫോേട്ടാ പ്രദർശനം എന്നിവയുണ്ടാവും. മാർച്ച് 29 മുതൽ 31 വരെ സ്ത്രീ നാടക ശിൽപശാല നടക്കും. ഏപ്രിൽ ഒന്നിന് വൈകീട്ട് 5.30ന് സ്കൂളിൽ സമാപന സമ്മേളനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൾട്ടി​െൻറ ശരത് രേവതി സംവിധാനം ചെയ്ത 'മരണമാച്ച്' നാടകം അരങ്ങേറും. സംഘാടക സമിതി വൈസ് ചെയർമാൻ കെ.വി. ബാബുരാജ്, മുൻ മേയർ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ്, കൗൺസിലർ മുല്ല വീട്ടിൽ മൊയ്തീൻ, വിൽസൺ സാമുവൽ, എൻ. രാധാമോഹനൻ, യു. ഹേമന്ത് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.