ബസുകൾക്കുനേരെ അക്രമം: അന്നശ്ശേരിയിൽ സി.സി ടി.വി സ്ഥാപിക്കും

അത്തോളി: സ്വകാര്യ ബസുകൾക്കുനേരെ അക്രമങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ അന്നശ്ശേരിയിൽ സി.സി ടി.വി സ്ഥാപിക്കാൻ ജനകീയ കൂട്ടായ്മയിൽ തീരുമാനം. അന്നശ്ശേരിയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ ഉദ്ഘാടനം ചെയ്തു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ഇ.കെ രാമചന്ദ്രൻ, പി. സുരാജ്, ടി.വി അഹമ്മദ് കോയ, കെ.എം. ഉണ്ണീരിക്കുട്ടി, പി. ശിവശങ്കരൻ, ടി. ദിവാകരൻ, ഷാജഹാൻ, ബൈജു കോരാമ്പ്ര എന്നിവർ സംസാരിച്ചു. പുഴ സംരക്ഷണ ബോധവത്കരണ ക്ലാസ് അത്തോളി: ഫിഷറീസ് മാനേജ്മ​െൻറ് കൗൺസിൽ ആഭിമുഖ്യത്തിൽ പുഴ സംരക്ഷണ ബോധവത്കരണ ക്ലാസി​െൻറ ജില്ലതല ഉദ്ഘാടനം അത്തോളി കുനിയിൽകടവിൽ നടന്നു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പയ്യംപുനത്തിൽ റംല അധ്യക്ഷത വഹിച്ചു. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഗുൽസാദ് മുഹമ്മദ് ക്ലാസെടുത്തു. ഫിഷറീസ് ഡി.ഡി മറിയം ഹസീന, അക്വഫാർമേഴ്സ് ജില്ല പ്രസിഡൻറ് എം.ജീവൻ, എ.കെ ബാലൻ, കെ. ജോഷി, ടി.ടി ജയന്തി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.