ടീൻ ഇന്ത്യ ജലദിന കാമ്പയിൻ

തിരുത്തിയാട്: ലോക ജലദിനത്തോടനുബന്ധിച്ച് ടീൻ ഇന്ത്യ തിരുത്തിയാട് യൂനിറ്റ്, പോസ്റ്റർ കാമ്പയിൻ, സിനിമ പ്രദർശനം, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. അബ്ദുറഹിമാൻ പൊറ്റമ്മൽ ക്ലാസെടുത്തു. 'തല്ലുകൊള്ളികൾ' ഹൃസ്വസിനിമ പ്രദർശനവും നടത്തി. യൂനിറ്റ് പ്രസിഡൻറ് ആദിൽ അധ്യക്ഷത വഹിച്ചു. യാസീൻ സ്വാഗതവും അർഷദ് നന്ദിയും പറഞ്ഞു. 'മുസ്ലിം വേട്ട അവസാനിപ്പിക്കണം' ബേപ്പൂർ: ഫാറൂഖ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തി പീഡിപ്പിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാര്‍ മുസ്ലിംവേട്ട അവസാനിപ്പിക്കണമെന്ന് യാസീന്‍ ഹയര്‍ സെക്കന്‍ഡറി മദ്റസ സ്റ്റാഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്വദര്‍ മുഅല്ലിം അബ്ദുറസാഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹ്യുദ്ദീന്‍ കുട്ടി ബാഖവി, അബ്ദുള്ള ശാഹിദ് യമാനി, അബ്ദുല്‍ ലത്തീഫ് യമാനി, ബശീര്‍ ഫൈസി, ശറഫുദ്ദീന്‍ ദര്‍സി, അബ്ദുല്‍സലാം മൗലവി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.