ലഹരിക്കെതിരെ പെരുവയലിൽ കാമ്പയിനുമായി ഭരണസമിതി

കുറ്റിക്കാട്ടൂർ: ലഹരിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പെരുവയൽ ഗ്രാമപഞ്ചായത്ത് രൂപംനൽകി. ഭരണസമിതി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചത്. യോഗത്തിൽ ജനപ്രതിനിധികൾ, െപാലീസ്, രാഷ്ട്രീയ പാർട്ടി, യുവജന സംഘടന, വ്യാപാരി-വ്യവസായി-തൊഴിലാളി സംഘടന പ്രതിനിധികൾ, വാർഡ് വികസന സമിതി കൺവീനർമാർ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഏപ്രിൽ അഞ്ചിന് വാർഡ് തലങ്ങളിലും ടൗൺ തലങ്ങളിലും ലഹരിവിരുദ്ധ സമിതികൾ രൂപവത്കരിക്കും. ഗൃഹസമ്പർക്ക പരിപാടികളും പൊതുയോഗങ്ങളും നടത്തും. ലഹരിക്കെതിരായ പരാതികൾ സംബന്ധിച്ച തുടർനടപടികൾ പൊലീസ്-എക്സൈസ്-പഞ്ചായത്ത് അധികൃതർ അടങ്ങിയ ഉപസമിതി നിരീക്ഷിക്കും. പ്രസിഡൻറ് വൈ.വി. ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജുമൈല കുന്നുമ്മ, അംഗങ്ങളായ പി.കെ. ഷറഫുദ്ദീൻ, സുബിത തോട്ടാഞ്ചേരി, ടി.എം. ചന്ദ്രശേഖരൻ, സി.ടി. സുകുമാരൻ, എൻ.കെ. മുനീർ, വി.പി. കൃഷ്ണൻകുട്ടി, മാവൂർ സബ് ഇൻസ്പെക്ടർ വിശ്വനാഥൻ, സി.എം. സദാശിവൻ, പൊതാത്ത് മുഹമ്മദ്ഹാജി, ബിജു കട, അനീഷ് പാലാട്ട്, സി.കെ. സത്യേന്ദ്രനാഥ്, എം. മുരളീധരൻ, കെ.പി. രാധാകൃഷ്ണൻ, രമേശൻ, രാജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.