അധ്യാപകനെതിരെ കേസെടുത്തതിൽ പ്രതിഷേധം

കോഴിക്കോട്: ജൗഹർ മുനവ്വറിനെതിരെ േകസെടുത്തതിനെതിരെ സിറ്റി സൗത്ത് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് യു. സജീർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത്ലീഗ് പ്രസിഡൻറ് സാജിദ് നടുവണ്ണൂർ, എ.വി. അൻവർ, കെ.എം. റഷീദ്, എ. ഷിജിത്ത്ഖാൻ, എം.പി. മൊയ്തീൻ ബാബു, പി.വി. ഷംസുദ്ദീൻ, എ.ടി. മുഹമ്മദ് റാഫി മുഖദാർ, എം. ഇഖ്ബാൽ, ടി.പി. ഷമീർ, എം.പി. ബഷീർ, എം. മുഹമ്മദ് മദനി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. മൻസൂർ സ്വാഗതവും ട്രഷറർ കെ. ഹംസക്കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.