പാവയിൽ ഫെസ്​റ്റിന്​ ഒരുക്കങ്ങളായി

പാവയിൽ ഫെസ്റ്റിന് ഒരുക്കം തുടങ്ങി കോഴിക്കോട‌്: തലക്കുളത്തൂർ പാവയിൽ ചീർപ്പിൽ രണ്ടാമത‌് പരിസ്ഥിതി സൗഹൃദ ടൂറിസം മേള 'പാവയിൽ ഫെസ‌്റ്റ‌്' ഏപ്രിൽ മൂന്ന‌ു മുതൽ ഒമ്പത‌് വരെ നടക്കും. ജനകീയ കൂട്ടായ‌്മയിൽ അകാലപ്പുഴയുടെ തീരത്ത് മേളയോടനുബന്ധിച്ച‌് വിവിധ കലാ സാംസ‌്കാരിക പരിപാടികളും ജലവിനോദ പരിപാടികളും അരങ്ങേറുമെന്നും ഒരുക്കം അവസാനഘട്ടത്തിലാണെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ‌്ച രാവിലെ ഒമ്പത‌് മുതൽ കേരള ലളിതകല അക്കാദമി ഒരുക്കുന്ന പുഴയോര ചിത്രോത്സവവും പുഴയോര സംഗീത സമർപ്പണവും ഉണ്ടാകും. പുഷ‌്പമേളയും ഭക്ഷ്യമേളയും വിപണന മേളയും ഉണ്ടാകും. അകലാപ്പുഴക്ക‌് കുറുകെ ആകാശയാത്ര, മേല്‍പുഴയോട് ചേര്‍ന്നൊരുക്കുന്ന ഊഞ്ഞാല്‍ ഗ്രാമം, കൊട്ടത്തോണി യാത്ര, ചങ്ങാട യാത്ര, പുഴത്തുരുത്തില്‍ കുതിര സവാരി, അമ്യൂസ്മ​െൻറ് പാര്‍ക്ക് തുടങ്ങിയവയുണ്ടാകും. ഏപില്‍ മൂന്നു മുതല്‍ ഒമ്പത‌് വരെ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. ഏപ്രിൽ ആറിന‌് ജില്ലതല വടംവലി മത്സരമുണ്ട്. ഏപ്രില്‍ ഏട്ടിന‌് സ്‌പോര്‍ട്‌സ് കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ നടക്കുന്ന കനോയിങ് കയാക്കിങ് പ്രദര്‍ശനം, സംസ്ഥാനതല ഡ്രാഗണ്‍ബോട്ട് മത്സരം എന്നിവയുണ്ടാകും. സംഘാടകസമിതി ചെയർമാൻ സി.എം. ശശിധരൻ, ജനറൽ കൺവീനർ രാജു ടി. പാവയിൽ, കെ. പ്രേമനാഥ്, ഉദയൻ ആയോളി, സഹദേവൻ കുന്നത്ത‌്, കെ.പി. കൃഷ‌്ണൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.