കേന്ദ്രസർക്കാർ തൊഴിലാളികളെ അടിമകളാക്കുന്നു ^എ.കെ. പത്്മനാഭൻ

കേന്ദ്രസർക്കാർ തൊഴിലാളികളെ അടിമകളാക്കുന്നു -എ.കെ. പത്്മനാഭൻ കേന്ദ്രസർക്കാർ തൊഴിലാളികളെ അടിമകളാക്കുന്നു -എ.കെ. പത്മനാഭൻ കോഴിക്കോട്: നവ ലിബറൽ കാലത്ത് തൊഴിലാളികളെ അടിമകളാക്കി മാറ്റുന്ന സമീപനമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡൻറ് എ.കെ. പത്മനാഭൻ. ഇ.പി.എഫ് പെൻഷൻകാരുടെ കൂട്ടായ്മ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി തൊഴിലിടങ്ങളിൽ സ്ഥിരം നിയമനമില്ല എന്ന പുതിയ ഉത്തരവ് തൊഴിലാളികളോടുള്ള കേന്ദ്രസർക്കാറി​െൻറ പ്രതിലോമ നിലപാടുകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. തൊഴിലാളികളുടെ പണം ഷെയർ മാർക്കറ്റിലെത്തിക്കുക എന്നതാണ് സർക്കാർ നയം. എന്നാൽ, ഇത് എങ്ങനെ തിരികെ ലഭിക്കുമെന്നതിന് സർക്കാർ ഒരു ഉറപ്പും നൽകുന്നുമില്ല. തൊഴിലാളികളുടെ ശമ്പളത്തി​െൻറ ഒരു ഭാഗമാണ് പെൻഷനായി നൽകുന്നതെന്ന ബോധം പോലും സർക്കാറിനില്ലാതാകുന്നു. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് തീരുമാനംപോലും നടപ്പാകുന്നില്ല. സ്ത്രീ തൊഴിലാളികളുടെ പി.എഫ് വിഹിതം 12 ശതമാനത്തിൽ നിന്നും പത്തായി കുറച്ചിരിക്കുന്നു. തൊഴിലാളികൾക്കിടയിലും േട്രഡ് യൂനിയനുകൾ തമ്മിലുമുള്ള ഐക്യം തകർക്കാനുള്ള നീക്കം ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൻഷൻ തൊഴിലാളികളുടെ അവകാശമായി പ്രഖ്യാപിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ശമ്പളത്തി​െൻറ പകുതി പെൻഷനായി നൽകാൻ വ്യവസ്ഥയുണ്ടാകണം. തൊഴിൽ മേഖലയിൽ ഭ്രാന്തൻ നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് ബി.എം.എസിനുപോലും അഭിപ്രായമുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മോഹനൻ അധ്യക്ഷതവഹിച്ചു. എം. ധർമജൻ സ്വാഗതം പറഞ്ഞു. മലയിൽ തീപിടിത്തം കോഴിക്കോട്: ചെറുവറ്റക്ക് സമീപത്തെ ആണിലോറ മലയിൽ തീപിടിത്തം. വ്യാഴാഴ്ച രാവിലെ 11.30 ഒാടെയാണ് തീപിടിത്തമുണ്ടായത്. അസി. സ്റ്റേഷൻ ഒാഫിസർ സുനിൽകുമാറി​െൻറ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് ഫയർഫോഴ്സിൽ നിന്നെത്തിയ രണ്ടു യൂനിറ്റുകളാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.