സംസ്​ഥാന പോളി കലോത്സവം: കോഴിക്കോട്​ ഗവ. പോളി മുന്നിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്ക് കോളജിൽ നടക്കുന്ന സംസ്ഥാന പോളിടെക്‌നിക്ക് കലോത്സവത്തിലെ സ്‌റ്റേജിതര മത്സരങ്ങൾ പൂർത്തിയായപ്പോൾ 51 പോയൻറ് നേടി കോഴിക്കോട് ഗവ. പോളിടെക്‌നിക്ക് കോളജ് മുന്നിൽ. 50 പോയൻറുമായി പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് രണ്ടാംസ്ഥാനത്താണ്. 47 പോയൻറ് വീതം നേടി കണ്ണൂർ ഗവ. കോളജും തൃക്കരിപ്പൂർ ഗവ. കോളജും മൂന്നാം സ്ഥാനത്തെത്തി. 17 ഇനങ്ങളിലായാണ് സ്‌റ്റേജിതര മത്സരങ്ങൾ നടന്നത്. സ്റ്റേജ് മത്സരങ്ങൾ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഫോക്ലോർ അക്കാദമി വൈസ് ചെയർമാനും മാപ്പിളപ്പാട്ട് കലാകാരനുമായ എരഞ്ഞോളി മൂസയും ചലച്ചിത്ര പിന്നണിഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രനും ചേർന്ന് ഉദ്ഘാടനംചെയ്യും. സംഘാടകസമിതി വർക്കിങ് ചെയർമാൻ വി.വി. രമേശൻ അധ്യക്ഷതവഹിക്കും. 25ന് വൈകീട്ട് സമാപനസമ്മേളനത്തിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ വിജയികൾക്ക് ഉപഹാരം സമ്മാനിക്കും. ചലച്ചിത്രതാരം മണികണ്ഠൻ മുഖ്യാതിഥിയാവും. സംസ്ഥാനത്തെ 66 പോളിടെക്നിക്കുകളിൽനിന്നായി 6107 കലാകാരന്മാരാണ് മേളയിൽ പെങ്കടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.