കെട്ടിട നികുതി വർഷംതോറും വർധനവ്​ അംഗീകരിക്കില്ല ^കെട്ടിട ഉടമകൾ

കെട്ടിട നികുതി വർഷംതോറും വർധനവ് അംഗീകരിക്കില്ല -കെട്ടിട ഉടമകൾ കെട്ടിട നികുതി വർഷംതോറും വർധനവ് അംഗീകരിക്കില്ല -കെട്ടിട ഉടമകൾ കോഴിക്കോട്: ധനകാര്യ കമീഷ​െൻറ ശിപാർശപ്രകാരം എല്ലാ വർഷവും കെട്ടിടങ്ങളുെട നികുതി അഞ്ച് ശതമാനം വർധിപ്പിക്കുെമന്ന തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കേരള ബിൽഡിങ് ഒാണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഇല്യാസ് വടക്കൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അപ്പു തടത്തിൽ, ട്രഷറർ ഗീവർഗീസ്, കൈനിക്കര മുഹമ്മദ് കുട്ടി, എ.എം. ഹംസ, വിജയൻ പാലക്കാട്, മൊയ്തീൻകുട്ടി തൃശൂർ, സി.പി.സി. മുഹമ്മദ് ഹാജി കോഴിക്കോട്, ഹമീദ് കാപൂർ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായി ടി.കെ. കോയദ്ദീൻ (പ്രസി), ടി.പി. അബ്ദുൽ ലത്തീഫ് (നടുവണ്ണൂർ), ടി.ടി. അബ്ദുൽ നാസർ കോഴിക്കോട് (വൈ. പ്രസി), ടി.കെ. സുഹൈൽ (ജന. സെക്ര), കെ.പി. മജീദ് ഹാജി, കെ.പി. മുസ്തഫ (ജോ. സെക്ര), സലീം കുറ്റിക്കാട്ടൂർ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.