ക​ന​ൽ നി​റ​ഞ്ഞ അ​നു​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ത്​​മ​ത്​ ബീ​വി ജ​ന്മ​നാ​ട്ടി​ലേ​ക്ക്​

കോഴിക്കോട്: ഏഴു കൊല്ലം മുേമ്പ വീടുവിട്ടിറങ്ങിയ 36 കാരി കോഴിക്കോെട്ട സന്നദ്ധ പ്രവർത്തകരുടെ നിരന്തര ശ്രമത്തിനൊടുവിൽ ജന്മനാടായ ബിഹാറിലേക്ക് മടങ്ങി. 2016 ഡിസംബറിലാണ് ബിഹാറിലെ നവോദയ ജില്ലയിൽ പിക്റ്റോറിമോറിലുള്ള കത്മത് ബീവിയാണ് (36) നാട്ടിലേക്ക് മടങ്ങിയത്. യുവതിയുമായി സാമൂഹിക പ്രവർത്തകൻ എം. ശിവ​െൻറ നേതൃത്വത്തിലുള്ള സംഘം നിരന്തരമായി ആശയ വിനിമയം നടത്തിയാണ് ബിഹാറുകാരിയെന്ന് കണ്ടെത്തിയത്. തുടർന്ന് ബിഹാറിലെ കുഗ്രാമത്തിലാണ് ജന്മനാടെന്ന് കെണ്ടത്തി. അവിടത്തെ അക്ബർപുർ പൊലീസ്സ്േറ്റഷൻ വഴിയാണ് ബന്ധുക്കളെ കണ്ടത്തിയത്. വിവരമറിഞ്ഞ് ഡൽഹിയിൽ ഡ്രൈവറായ യുവതിയുടെ സേഹാദരൻ ധൻപത് ചൗഹാൻ വ്യാഴാഴ്ച കോഴിക്കോെട്ടത്തുകയായിരുന്നു. 2011ൽ വീടുവിട്ടിറങ്ങിയതാണ് ഇവരെന്ന് അധികൃതരെ അറിയിച്ചത് സഹോദരനാണ്. കാണാതായ യുവതിയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടതായാണ് വീട്ടുകാർ കരുതിയത്. നാല് കുട്ടികളുള്ള ഇവരുടെ മൂത്ത മകളുടെ വിവാഹം ഒരുകൊല്ലം മുമ്പ് കുടുംബം മുൻൈകയെടുത്ത് നടത്തുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് ഇരുവരും കോഴിക്കോട്ടു നിന്ന് ട്രെയിൻ കയറി. പടം ct 50 കത്മത് ബീവി സഹോദരൻ ധൻപത് ചൗഹാനും സാമൂഹിക പ്രവർത്തകൻ എം. ശിവനുമൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.