ജലസാക്ഷരതയും ജല സംസ്​കാരവും നടപ്പിലാവണം ^ബാബു പറശ്ശേരി

ജലസാക്ഷരതയും ജല സംസ്കാരവും നടപ്പിലാവണം -ബാബു പറശ്ശേരി ജലസാക്ഷരതയും ജല സംസ്കാരവും നടപ്പിലാവണം -ബാബു പറശ്ശേരി കുന്ദമംഗലം: സമൂഹത്തിൽ ജല സാക്ഷരതയും ജലസംസ്കാരവും നടപ്പിലാവേണ്ടത് അനിവാര്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പറഞ്ഞു. ലോക ജലദിനത്തോടനുബന്ധിച്ച് സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നുകളും മലകളും ഇടിച്ചുനിരത്തി ജലാശയങ്ങൾ മണ്ണിട്ടുമൂടി ഭൂമിയെ ചൂഷണം ചെയ്യുന്ന ഇൗ കാലത്ത് പുതിയ തലമുറയെ ജല ഉപയോഗത്തെക്കുറിച്ച് ബോധവത്കരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സി.ഡബ്ല്യു.ആർ.ഡി.എം എക്സി. ഡയറക്ടർ എ.ബി. അനിത അധ്യക്ഷത വഹിച്ചു. എൻ.െഎ.ടി ഡയറക്ടർ ശിവജി ചക്രവർത്തി, എൻ.െഎ.എൽ.ടി അഡീഷനൽ ഡയറക്ടർ പ്രതാപ് കുമാർ എന്നിവർ സംസാരിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം രജിസ്ട്രാർ പി.എസ്. ഹരികുമാർ സ്വാഗതവും വാട്ടർ ക്വാളിറ്റി ഡിവിഷൻ സയൻറിസ്റ്റ് എസ്. ദീപു നന്ദിയും പറഞ്ഞു. പടം: kgm 1 ലോക ജലദിനത്തോടനുബന്ധിച്ച് സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ നടന്ന സെമിനാറിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.