ശിൽപശാല

ശിൽപശാല കോഴിക്കോട്: വനിത ശിശു വികസന വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ജില്ലയിൽനിന്നും കുട്ടികളെ ദത്തെടുത്ത മാതാപിതാക്കൾക്കായി ഏകദിന ശിൽപശാല നടത്തി. നടക്കാവ് ഖത്തർ പ്ലാസയിൽ സംഗമം ഉദ്ഘാടനം അഡോപ്റ്റഡ് ചൈൽഡ് ആയ അജിതമേരി ജോസഫ് നിർവഹിച്ചു. ജില്ല സാമൂഹിക നീതി ഓഫിസർ ഷീബാ മുംതാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ അഞ്ജു മോഹൻ, സിസ്റ്റർ ആസ്. സുബീഷ് എന്നിവർ സംസാരിച്ചു. ഹുസൈൻ, ഡോ. കുര്യൻ ജോസ് (ഇംഹാൻസ്), സിസ്റ്റർ ജെയ്ൻ എന്നിവർ ക്ലാസ് എടുത്തു. പോക്സോ ആക്ട്: പരിശീലനം നടത്തി കോഴിക്കോട്: വനിത ശിശു വികസന വകുപ്പ് ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ കൗൺസിലർമാർ, വിവിധ പോലീസ് സ്റ്റേഷനിലെ ചൈൽഡ് വെൽഫെയർ ഒാഫിസർമാർ എന്നിവർക്ക് പോക്സോ ആക്ട് സംബന്ധിച്ച പരിശീലനം നൽകി. കോഴിക്കോട് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ പരിപാടിയുടെ ഉദ്ഘാടനം ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജിയുമായ എ.പി. ജയരാജൻ നിർവഹിച്ചു. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഒാഫിസർ ജോസഫ് റിബേല്ലോ അധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മെംബർ ചന്ദ്രമോഹൻ, ശരണ്യ സുരേഷ്, പാർവതിഭായ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.