നന്മണ്ട ഫെസ്​റ്റ്​: ഒാഫിസ്​ ഉദ്​ഘാടനം

നന്മണ്ട: ഇ.കെ. നായനാർ ചാരിറ്റബിൾ സൊസൈറ്റി ഏപ്രിൽ 10 മുതൽ 19 വരെ നടത്തുന്ന നന്മണ്ട ഫെസ്റ്റി​െൻറ സ്വാഗതസംഘം ഒാഫിസ് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. കലാകാരനെ നിലനിർത്തുന്നത് ജനങ്ങളാണെന്നും നർമബോധം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു. ഫെസ്റ്റി​െൻറ മെഗാ ബംബർ ടിക്കറ്റി​െൻറ വിതരണോദ്ഘാടനം കപ്പള്ളി ഗോപാലൻ നായർക്ക് നൽകി ജയരാജ് വാര്യർ നിർവഹിച്ചു. ആകാശവാണി റിട്ട. ഉദ്യോഗസ്ഥൻ അബ്ദുല്ല നന്മണ്ട, വി.കെ. കിരൺരാജ്, കപ്പള്ളി ഗോപാലൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. യു.പി. ശശി സ്വാഗതവും പി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.