തെരുവത്തുകടവില്‍ സാമൂഹികവിരുദ്ധ ശല്യം രൂക്ഷം; മദ്യവും മയക്കുമരുന്നും സുലഭമെന്ന് പരാതി

ഉള്ള്യേരി: തെരുവത്തുകടവില്‍ സാമൂഹികവിരുദ്ധ ശല്യം വ്യാപകമായതായി നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ബേക്കറി കടയുടെ മുകളില്‍ മലം വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികളും നാട്ടുകാരും പ്രകടനം നടത്തി. രണ്ടുമാസം മുമ്പ് സമാന രീതിയില്‍ ഫാന്‍സി കടക്കു നേരെയും ആക്രമണം ഉണ്ടായിരുന്നു. തെരുവത്തുകടവ് പാലം ജങ്ഷന്‍ കേന്ദ്രീകരിച്ച് മദ്യവും മയക്കുമരുന്നും വിൽപന നടത്തുന്നതായി പരാതി ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ പൊലീസ്, എക്സൈസ് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബിവറേജസ് കോര്‍പറേഷ​െൻറ ചില്ലറ വിൽപന ശാലകളില്‍നിന്ന് വില്‍പനക്കാര്‍ക്ക് കമീഷന്‍ നിരക്കില്‍ മദ്യം എത്തിച്ചുകൊടുക്കുന്നവരുണ്ട്. ഫോണ്‍ വഴിയാണ് ഇടപാടുകള്‍ നടക്കുന്നത്. പ്രദേശത്ത് മയക്കുമരുന്നി​െൻറ വിപണനവും നടക്കുന്നതായി പരാതിയുണ്ട്. തെരുവത്തുകടവില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കൊയക്കാട് പാലം കേന്ദ്രീകരിച്ചും മയക്കുമരുന്ന് വിൽപന നടക്കുന്നതായി ആക്ഷേപമുണ്ട്. എന്നാല്‍, പലതവണ പരാതിപ്പെടുമ്പോള്‍ പേരിന് ഒരു പരിശോധന എന്നതിലപ്പുറം ഒന്നും നടക്കാറില്ല. കടക്കുനേരെ നടന്ന അക്രമത്തില്‍ പ്രധിഷേധിച്ചു നടത്തിയ യോഗത്തില്‍ കോയ ഉള്ള്യേരി, ലിനീഷ്, കെ.കെ. കോയ തെരുവത്തുകടവ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.