പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ

താമരശ്ശേരി: സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി ചുങ്കം ആനപ്പാറക്കൽ ലിനേഷി നെയാണ് (39) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കാരുണ്യ ഡയാലിസിസ് സ​െൻറർ ജനകീയ ധനസമാഹരണം ഉൗർജിതമാക്കും താമരശ്ശേരി: ഗവ. താലൂക്ക് ആശുപത്രി ഡയാലിസിസ് സ​െൻറർ പ്രവർത്തനങ്ങൾക്കായി സ​െൻറർ വെൽെഫയർ കമ്മിറ്റി നടത്തുന്ന ജനകീയ ധനസമാഹരണ പരിപാടി വിജയിപ്പിക്കാൻ ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന മഹല്ല്, ക്ഷേത്ര, പള്ളി കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ തീരുമാനം. എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. നാസർ ഫൈസി കൂടത്തായി, ടി. അബ്ദുല്ല, ലുഖ്മാൻ ഹാജി, സാബിത്ത് സഖാഫി, രാമനുണ്ണി നായർ, എ.കെ. അബ്ബാസ്, െബ്രജി, നാരായണൻ വാവാട്, രാഘവൻ, കൃഷ്ണൻകുട്ടി, മമ്മുണ്ണി, മുഹമ്മദലി, സുബ്രഹ്മണ്യൻ, അലി, നൗഷാദ് ചെമ്പ്ര, ജിനീഷ്, അമൃതദാസ് തമ്പി, വി.ഡി. ജോസഫ്, എ. രാഘവൻ, എ.കെ. കാതിരി ഹാജി, എൻ.പി. റസാഖ്, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, എ.പി. ഹുസ്സയിൻ, ഗിരീഷ് തേവള്ളി, കണ്ടിയിൽ മുഹമ്മദ്, പി.സി. ഹബീബ് തമ്പി, ടി.ആർ. ഓമനക്കുട്ടൻ, മഞ്ജിത കുറ്റ്യാക്കിൽ, റഷീദ് സെയിൻ, വി.കെ. മുഹമ്മദ് കുട്ടിമോൻ, സുബൈർ വെഴുപ്പൂർ, റാഷി താമരശ്ശേരി, എൻ.കെ. ബിജീഷ് എന്നിവർ സംസാരിച്ചു. ഡോ. സി.പി. അബ്ദുൽ ജമാൽ സ്വാഗതവും ഡോ. കേശവനുണ്ണി നന്ദിയും പറഞ്ഞു. ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമസഭ താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ 2018-19 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഗ്രാമസഭ വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മദാരി ജുബൈരിയ, ബേബി ബാബു, പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ശ്രീധരൻ, സുബൈദ, എ.ടി. ഹരിദാസൻ, മേരി കുര്യൻ, കെ.വി. അബ്ദുൽ അസീസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ആർ. രമ്യ, ജെ.എച്ച്.ഐ ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.