'ഇരുമുന്നണികളും കേരളത്തെ നശിപ്പിച്ചു'

കുന്ദമംഗലം: മാറിമാറി അധികാരത്തിലിരുന്ന ഇരുമുന്നണികളും അഴിമതി മാത്രം മുഖമുദ്രയാക്കി കേരളത്തെ നശിപ്പിച്ചതായി ബി.ജെ.പി സംസ്ഥാന വക്താവ് എസ്. ജയസൂര്യൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ.ഡി.എ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത് നടന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. വത്സരാജ് അധ്യക്ഷത വഹിച്ചു. ടി.പി. സുരേഷ്, ടി. ചക്രായുധൻ, പി. സിദ്ധാർഥൻ, എം. സുരേഷ്, സി. ശിവ എന്നിവർ സംസാരിച്ചു. റോഡ് മുഴുവൻ വാഹനങ്ങൾ; ഒാമശ്ശേരി ഗതാഗതക്കുരുക്കിൽ ഒാമശ്ശേരി: സംസ്ഥാന പാതയിൽ ഒാമശ്ശേരി, മുക്കം, താമരശ്ശേരി, തിരുവമ്പാടി റോഡുകളിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. ടൗണിനോട് ചേർന്നുപോകുന്ന സംസ്ഥാന പാതയിലടക്കം റോഡി​െൻറ ഇരുഭാഗങ്ങളിലും പഞ്ചായത്തി​െൻറ തന്നെ അനുമതിയോടുകൂടി അനുവദിച്ച ഒാേട്ടാ-ഗുഡ്സ് ടാക്സി സ്റ്റാൻഡുകളടക്കം ഇരുചക്ര വാഹനങ്ങളും സ്വകാര്യ ഫോർവീൽ വാഹനങ്ങളും റോഡി​െൻറ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നതാണ് ഗതാഗത തടസ്സമുണ്ടാക്കാൻ കാരണം. വയനാട്, മലപ്പുറം, കണ്ണൂർ ഭാഗങ്ങളിലേക്കും മലയോര മേഖലയെ ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ് ഗതാഗതക്കുരുക്കിനാൽ പ്രയാസപ്പെടുന്നത്. ടൗണിലെത്തിക്കുന്ന കയറ്റിറക്ക് വസ്തുക്കളും നിർമാണ സാമഗ്രികളും മണിക്കൂറുകളോളം പ്രധാന റോഡിൽതന്നെ വലിയ വാഹനങ്ങളിൽനിന്ന് ഗോഡൗണുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ബദൽ ബൈപാസ് റോഡ് സ്ഥാപിക്കാനോ ഗതാഗതക്കുരുക്ക് പരിഹരിക്കാനോ അധികൃതർ തയാറാകാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.