കൊയപ്പ ഫുട്​ബാൾ: 27ന് തുടക്കം

കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന 36ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിന് 27ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒരു മാസം നീളുന്ന ടൂർണമ​െൻറ് നഗരസഭ ഫ്ലഡ് ലിറ്റ് മിനി സ്റ്റേഡിയത്തിലാണ് നടക്കുക. പതിനായിരത്തോളം പേർക്ക് ഒരേസമയം ഇരുന്ന് കളി കാണുന്നതിനുള്ള ഗാലറി നിർമാണം പൂർത്തിയായി. കേരളത്തിനകത്തും പുറത്തുമുള്ള 24ഓളം ടീമുകൾ കളത്തിലിറങ്ങും. ഇത്തവണ ഓരോ ടീമിലും മൂന്ന് വിദേശ താരങ്ങൾക്ക് കളിക്കാൻ അവസരമുണ്ടാകും. ടൂർണമ​െൻറ് മികച്ച താക്കാൻ ഡിജിറ്റൽ സ്കോർബോർഡ് ഉൾപ്പെടെ പുതിയ പരിഷ്കാരങ്ങൾ പ്രത്യേകതയാണ്. റോയൽ ട്രാവൽസ് കോഴിക്കോട്, ഫിഫ മഞ്ചേരി, അൽ മദീന ചെർപ്പുളശ്ശേരി, ജിംഖാന തൃശൂർ, അൽ മിൻഹാൻ വളാഞ്ചേരി, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ജവഹർ മാവൂർ, മെഡിഗാർഡ് അരീക്കോട് തുടങ്ങിയവയാണ് പ്രധാന ടീമുകൾ. ഈ വർഷവും ക്ലബുകൾക്കും മറ്റ് സന്നദ്ധ സംഘടനകൾക്കും സൗജന്യ നിരക്കിലുള്ള സീസൺ ടിക്കറ്റുകൾ വിതരണം ചെയ്യും. മുൻ വർഷങ്ങളെപ്പോലെ ടൂർണമ​െൻറിൽനിന്നുള്ള ലാഭവിഹിതം ജീവകാരുണ്യ-വിദ്യാഭ്യാസ- കലാകായിക-സ്പോർട്സ് രംഗത്ത് വിനിയോഗിക്കുകയാണ് ചെയ്യുക. 26ന് വൈകീട്ട് നാലിന് ടൂർണമ​െൻറ് വിളംബരം ചെയ്ത് കൊടുവള്ളിയിൽ സാംസ്കാരിക ഘോഷയാത്ര നടക്കും. 27ന് വൈകീട്ട് ഏഴിന് കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ എന്നിവർ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ.പി. മജീദ്, കൺവീനർ കെ.കെ. ഹംസ, ട്രഷറർ കെ. ബാബു, ടൂർണമ​െൻറ് കമ്മിറ്റി ചെയർമാൻ പി.ടി.എ. ലത്തീഫ്, കൺവീനർ ഫൈസൽ മാക്സ്, ട്രഷറർ സി.കെ. ജലീൽ, ക്ലബ് പ്രസിഡൻറ് കെ.കെ. സുബൈർ, തങ്ങൾസ് മുഹമ്മദ്, സി.കെ. നാസിം, കെ.വി. ഫസലുറഹ്മാൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.