വികസന സെമിനാർ

നരിക്കുനി: ഗ്രാമപഞ്ചായത്ത് 13ാം പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്സൻ വസന്തകുമാരി 2018-19 വർഷത്തെ പദ്ധതിയുടെ കരട്രേഖ അവതരിപ്പിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ഐ. ആമിന, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി. വിജയൻ, കില ഫാക്കൽറ്റി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പാലങ്ങാട് ആശാരിക്കുന്നിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി നരിക്കുനി: കെ.എസ്.ഇ.ബി നരിക്കുനി സെക്ഷനു കീഴിലെ പാലങ്ങാട് ആശാരിക്കുന്നിലെ വോൾട്ടേജ് ക്ഷാമത്തിന് പുതുതായി ട്രാൻസ്ഫോർമർ സ്ഥാപിച്ചതോടെ പരിഹാരമായി. പുതുതായി ലൈൻ വലിച്ച് സ്ഥാപിച്ച ട്രാൻസ്ഫോർമറി​െൻറ സ്വിച്ച്ഓൺ കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. നരിക്കുനി സെക്ഷൻ അസി. എൻജിനീയർ പി. വർഗീസ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി കാരപ്പറമ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ടി. സജീവ്, വാർഡ് മെംബർ ഫസൽ മുഹമ്മദ്, സി. മനോജ്്്, വിജയൻ കൊടോളി, സബ് എൻജിനീയർ കെ.കെ. സലീം, പി.എം. ഷംസുദ്ദീൻ, അശ്റഫ്, വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.