കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് പാർപ്പിടം, കർഷക മേഖലക്ക് മികച്ച പരിഗണന

കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് 2018-19 വർഷ ബജറ്റിൽ പാർപ്പിടം, കാർഷികം, എസ്.സി, എസ്.ടി, വനിത മേഖലകൾക്ക് മികച്ച പരിഗണന. 44,72,45,248 രൂപ വരവും, 43,38,07,350 രൂപ ചെലവും, 1,34, 37,898, രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. മാലിന്യ സംസ്കരണത്തിന് 63,88,000 രൂപ നീക്കിവെച്ചിട്ടുണ്ട്. ജനറൽ ഉൽപാദനമേഖലയിൽ ചെറുകിട വ്യവസായം, കൃഷി അനുബന്ധ മേഖലകൾ, ക്ഷീരവികസനം, മൃഗ സംരക്ഷണം എന്നിവക്കായി 1,92,00,000 രൂപയും, ജനറൽ സേവനമേഖലയിൽ ഭവനനിർമാണം ശിശുക്ഷേമം, വയോജനക്ഷേമം, ഭിന്ന ശേഷിക്കാർക്ക് സ്കോളർഷിപ്, അഗതി ആശ്രയം, കുടിവെള്ളം ഉൾപ്പെട്ട പദ്ധതികൾക്ക് 6,84,18,000 രൂപയും വകയിരുത്തി. ജനറൽ പശ്ചാത്തല മേഖലയിൽ റോഡ് നിർമാണം, കെട്ടിട നിർമാണം ഉൾപ്പെട്ട പദ്ധതികൾക്ക് 1,59,00,000, രൂപയും വകയിരുത്തി. പട്ടികജാതി സേവനമേഖലയിൽ ഭവനനിർമാണം, കോളനി വികസനം, കുടിവെള്ളം ഉൾപ്പെടെയുള്ളവക്ക് 2,58,50,000 രൂപയും, പശ്ചാത്തല മേഖലക്ക് 46,00,000, രുപയും, സേവനമേഖലയിൽ 39,14,000 രൂപയും വകയിരുത്തി. പട്ടികവർഗത്തിന് പശ്ചാത്തല മേഖലയിൽ 6,40,000 രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടി ഹാജി ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് എലിയാമ്മ ജോർജ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ.സി. ഉസ്സയിൻ, ഗ്രേസി നെല്ലിക്കുന്നേൽ, വി.സി. അബ്ദുൽഹമീദ്, ഹാജറ കൊല്ലരുകണ്ടി, ലീലാമ്മ ജോസ്, ജിമ്മി ജോസ്, പി.കെ. മൊയ്തീൻ ഹാജി, ആൻസി സെബാസ്റ്റ്യൻ, ആഗസ്റ്റി പല്ലാട്ട്, കെ. മാധവൻ, മൈമുന ഹംസ, ഹുസ്സയിൻ, അഷ്റഫ് ഒതയോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.