നിയന്ത്രണംവിട്ട മിനിബസ് മറിഞ്ഞു; 30 പേർക്ക് പരിക്ക്

ഫറോക്ക്: അമിത വേഗത്തിലെത്തിയ മിനിബസ് നിയന്ത്രണംവിട്ട് റോഡിന് കുറുകെ മറിഞ്ഞ് 30 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് അപകടം. ഫറോക്ക് കുന്നത്തുപാലം-മെഡിക്കൽ കോളജ് റൂട്ടിലോടുന്ന ത്രീസ്റ്റാർ ബസാണ് അപകടത്തിൽപെട്ടത്. കൊളത്തറ-ചെറുവണ്ണൂർ റോഡിലെ സഹകരണ ബാങ്കിനു താഴെയുള്ള താഴ്ചയും വളവും ചേർന്ന ഭാഗത്താണ് അപകടമുണ്ടായത്. മീഞ്ചന്തയിൽനിന്നെത്തിയ ഫയർ യൂനിറ്റി​െൻറ റിക്കവറി വാൻ ഉപയോഗിച്ച് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് ബസ് ഉയർത്താനായത്. ഒളവണ്ണ ചുങ്കം മസ്ജിദിലെ കീഴ്ശ്ശേരി സ്വദേശി അലവി മുസ്ലിയാർ (50), കൊളത്തറ ചുങ്കം മേലാമ്പുറത്ത് മേതാറിൽ സൈനബ (49), തസ്വാന (25), കൊടിനാട്ടുമുക്ക് സ്വദേശി സൈബുന്നിസ (35), മകൾ തൻവ മെഹ്റി (മൂന്ന്), പൊക്കുന്ന് വർഷം വീട്ടിൽ നിഷ (44), ഒളവണ്ണ ഖലീഫൻറകത്ത് സഫിയ (59), നല്ലളം വളപ്പിൽ സ്വദേശികളായ ഹിബ (11), നിയ (ഒമ്പത്), റിഫ (നാല്), ജമീല (31), കൊളത്തറ മദ്റസങ്ങാടി സ്വദേശി രാജീവ് ( 48), ഒളവണ്ണ തുവ്വശ്ശേരി രമേഷ് (44), സുസ്മിത (38), വൈഷ്ണവ് (14), ബസ് ഡ്രൈവർ അത്തൻവളവ് സതീഷ് (32), കണ്ടക്ടർ ഫറോക്ക് സ്വദേശി അനൂപ് (26), കാക്കഞ്ചേരി സുൽഫീന (21), കോഴിപ്പുറം സൈഫുന്നിസ (40), മുഹമ്മദ് ഷാദിൽ (11), ഒളവണ്ണ മണ്ണാറക്കൽ സുമവതി (55), കുന്നത്തുപാലം പാലക്കാടി സുധാദേവി (52), പാലക്കുറുമ്പ കാവുകുന്ന് ലിജിത (59), കമ്പിളിപറമ്പ് മേലേ പറശ്ശേരി ദിവ്യ (28), ഒളവണ്ണ സ്രാമ്പിക്കൽ ആതിര (19), കൊളത്തറ കുനിയിൽ ഫാത്തിമ (63), ഒളവണ്ണ ചെറുവാട്ടുകുന്ന് ശ്രീജ (48), കൊളത്തറ നെട്ടോളി ഷാനി (20), ഒളവണ്ണ ഇളയ ചാട്ടിൽ സുഭാഷിണി (53) തുടങ്ങി 30ഓളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെറുവണ്ണൂരിലെ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. mini bus1 mini bus2 mini bus3 കൊളത്തറ-ചെറുവണ്ണൂർ റോഡിൽ സഹകരണ ബാങ്കിനു സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ ബസ് പരിപാടികൾ ഇന്ന് റോയൽ അലയൻസ് ഓഡിറ്റോറിയം ഫറോക്ക്: ബൈത്തു സകാത് കേരള ഫറോക്ക് മേഖലയിലെ പദ്ധതികളുടെ പ്രഖ്യാപനവും വിതരണവും-ഉദ്ഘാടനം: പി. മുജീബ്റഹ്മാൻ (അസിസ്റ്റൻറ് അമീർ, ജമാഅത്തെ ഇസ്ലാമി, കേരള) -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.