ആദരിച്ചു

കുറ്റിച്ചിറ: ജില്ല ഫുട്ബാൾ ഡി ഡിവിഷൻ ലീഗ് ചാമ്പ്യന്മാരായ യുവഭാവന കുറ്റിച്ചിറ ടീം അംഗങ്ങളെ തെക്കെപ്പുറം പൗരാവലി അനുമോദിച്ചു. ഫ്രാൻസിസ് റോഡിൽ ചേർന്ന അനുമോദനച്ചടങ്ങ് കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. തെക്കെപ്പുറം റെസിഡൻറ്സ് കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ പി. മമ്മദ്കോയ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ് കമാൽ വരദൂർ, ഭാസി മലാപ്പറമ്പ്, ആർ. ജയന്ത്കുമാർ, പി. ഇസ്മയിൽ, ബാലകൃഷ്ണൻ, സഫ അലവി, ഇ.വി. ഉസ്മാൻകോയ, എസ്.എം. സിദ്ദീഖ് (കോച്ച്), ക്യാപ്റ്റൻ ഹാരിസ്, എ.എം. കോയ, പി.പി. റുഷീദ് ഉസ്മാൻ എന്നിവർ സംസാരിച്ചു. കളിക്കാർക്ക് ഉപഹാരം വിതരണം ചെയ്തു. പി.ടി. മുസ്തഫ സ്വാഗതവും എം.വി. റംസി ഇസ്മായിൽ നന്ദിയും പറഞ്ഞു. കൗൺസലിങ് ക്ലിനിക് ആരംഭിച്ചു കോഴിക്കോട്: െഎ.എം.ബി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരപ്പറമ്പിൽ പുതിയ കൗൺസലിങ് ക്ലിനിക് ആരംഭിച്ചു. ഡോ. സുൽഫീക്കർ അലി ഉദ്ഘാടനം െചയ്തു. ജില്ല െഎ.എം.ബി പ്രസിഡൻറ് ഡോ. ഹംസ തയ്യിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.