അനധികൃത മദ്യവിൽപനക്കാരനെ മാറാട് പൊലീസ് പിടികൂടി

ബേപ്പൂർ: നടുവട്ടം ചേനോത്ത് സ്കൂളിനു സമീപത്ത് അനധികൃത മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. വെസ്റ്റ് മാഹി സ്വദേശി പരുത്തികണ്ടപറമ്പ് പി.കെ. ഉണ്ണികൃഷ്ണനെയാണ് (36) മാറാട് പൊലീസ് പിടിയിലായത്. ഫോൺ മുഖേന ആവശ്യാനുസരണം മദ്യം മൊത്തമായും ചില്ലറയായും വിൽപന നടത്തുകയാണ് രീതി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടുകാരെക്കാൾ കൂടിയ വിലക്കാണ് വിൽപന. സ്കൂളിന് സമീപ മദ്യം അളന്നു വിൽക്കുകയായിരുന്നു. പൊലീസ് വരുന്നത് കണ്ടപ്പോൾ മദ്യം വാങ്ങാൻ വന്നവർ ഓടി രക്ഷപ്പെട്ടു. മദ്യവും അനുബന്ധ സാമഗ്രികളും ഒളിപ്പിച്ച സ്കൂട്ടർ സ്റ്റാർട്ടാക്കുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്. മാറാട് എസ്.ഐ കെ.എക്സ്. തോമസിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളിൽനിന്ന് 12‌ കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. എ.എസ്.െഎ ജയപ്രകാശ്, എം. മോഹനൻ, പി.എം. കൃഷ്ണൻകുട്ടി, സി. അരവിന്ദാക്ഷൻ, സി.പി.ഒമാരായ വി. അരുൺ കുമാർ, പി. സരീഷ്, വി.സി. ഷാജ് മോഹൻ, സി. വിനുമോഹൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.