വീൽചെയർ നൽകി

ഫറോക്ക്: 1983 ബാച്ചിലെ ഫാറൂഖ് ഹൈസ്കൂൾ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ സ്കൂൾമേറ്റ്സ്-83 ചുള്ളിപ്പറമ്പ് പുലരി പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയറിന് വീൽചെയർ സ്നേഹോപഹാരം നൽകി. കൂട്ടായ്മ പ്രസിഡൻറ് ശശീന്ദ്രനാഥ്, സെക്രട്ടറി സണ്ണി, ട്രഷറർ ഹാഷിർ, പ്രവീൺകുമാർ, പ്രേമരാജൻ എന്നിവർ വീൽചെയർ സമ്മാനിച്ചു. പുലരി പെയ്ൻ ആൻഡ് പാലിയേറ്റിവ് ചെയർമാൻ ബാലകൃഷ്ണൻ, കൺവീനർ ശിവദാസൻ എന്നിവർ ഏറ്റുവാങ്ങി. രാജൻ, ഷാജ് ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കലാപരിപാടിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.