ചെലപ്രം^കക്കോടി റോഡ്​ പൊട്ടിപ്പൊളിഞ്ഞു

ചെലപ്രം-കക്കോടി റോഡ് പൊട്ടിപ്പൊളിഞ്ഞു കക്കോടി: മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ ചെലപ്രം കക്കോടി റോഡിലെ യാത്ര ദുഷ്കരം. കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ട് മൂടിയതിനുശേഷം സോളിങ് ചെയ്ത ചെലപ്രം റോഡ് പൊളിഞ്ഞതിനാൽ യാത്ര ദുഷ്കരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കല്ലിൽ കയറിയ ഇരുചക്ര വാഹനം മറിഞ്ഞ് യാത്രികന് പരിക്കേറ്റു. ചെലപ്രം കയറ്റത്തിനു സമീപത്തും ബസാറിലും റോഡ് ഏറെ പൊട്ടിപ്പൊളിഞ്ഞതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.