ചെങ്ങോടുമല ഖനനത്തിനെതിരെ പ്രതിഷേധ യാത്ര

പേരാമ്പ്ര: ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കത്തിനെതിരെ ചാലിക്കര അംഹാസ് സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ നരയംകുളം ചെങ്ങോടുമലയുടെ താഴ്‌വരയിലേക്ക് പ്രതിഷേധ യാത്ര നടത്തി. ചാലിക്കരയിൽ എസ്.കെ. അസൈനാർ ഉദ്ഘാടനം ചെയ്തു. കെ. രാജീവൻ അധ്യക്ഷത വഹിച്ചു. എൻ.കെ. ഇബ്രാഹിം, സുരേഷ് ചേനോളി, ചാലിക്കര രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം. കുഞ്ഞിരാമുണ്ണി ഫ്ലാഗ് ഓഫ് ചെയ്തു. കായൽമുക്കിൽ നൽകിയ സ്വീകരണത്തിൽ കെ.കെ. രാജൻ, കൊല്ലിയിൽ രാജൻ, പുളിയോട്ടുമുക്കിൽ നൽകിയ സ്വീകരണത്തിൽ വന്നാപ്പാടി മോഹനൻ എന്നിവർ സംസാരിച്ചു. നരയംകുളം കൽപകശ്ശേരി താഴെ നടന്ന സമാപന സമ്മേളനം കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ടി.കെ. രഗിൻലാൽ അധ്യക്ഷത വഹിച്ചു. ടി.എം. സുരേഷ് ബാബുമല സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.പി. മുഹമ്മദ്, പി.എം. പ്രകാശൻ, അമീൻ അഹ്സൻ, ജാഥ ക്യാപ്റ്റൻ മുഹമ്മദലി, എൻ.എസ്. കുമാർ, വി.എം. കമല, രാജൻ നരയംകുളം, വി. സത്യൻ, കെ.പി. സത്യൻ, ലിനീഷ് നരയംകുളം, യു. അഖിൽ, അഖിൽ, കെ. അശോക്, ആതിര ബാലൻ നായർ, വി.എം. അഷ്റഫ്, കെ.എം. നസീർ, കെ.പി. പ്രകാശൻ എന്നിവർ സംസാരിച്ചു. കാരയിൽ സുരേന്ദ്രൻ, എൻ.പി.എ. കബീർ എന്നിവർ യാത്രക്കും എരഞ്ഞോളി ബാലൻ നായർ, കൊളക്കണ്ടി ബിജു, പി.കെ. ശശിധരൻ, ടി.പി. സുധീഷ്, രാജു മാത്യു എന്നിവർ സ്വീകരണ സമ്മേളനത്തിനും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.