വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കുട്ടമ്പൂരിൽ കഞ്ചാവ് വിൽപന

നന്മണ്ട: തകൃതിയായതായി നാട്ടുകാരുടെ പരാതി. ഹൈസ്കൂൾ പരിസരം കേന്ദ്രീകരിച്ചും കുട്ടമ്പൂർ അങ്ങാടി ലക്ഷ്യംവെച്ചുമാണ് കഞ്ചാവ് ലോബി പിടിമുറുക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ വരുന്ന സംഘം ചെറിയ പൊതികളിലും തീപ്പെട്ടിക്കൂടുകളിലുമായാണ് വിപണനം നടത്തുന്നത്. രാപ്പകൽ ഭേദമന്യേ നടക്കുന്ന ഈ വിപണനം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ചേളന്നൂർ എക്സൈസി​െൻറയും കാക്കൂർ പൊലീസി​െൻറയും പരിധിയിൽ വരുന്ന പ്രദേശമാണിത്. ലഹരിമരുന്ന് മാഫിയക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് വിവിധ യുവജന സംഘടനകൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.