വൃക്കരോഗികൾക്ക്​ ധനസഹായവുമായി കുടുംബശ്രീ പ്രവർത്തകർ

ചേളന്നൂർ: അത്താണി നരിക്കുനി പെയിൻ പാലിയേറ്റിവ് ആൻഡ് ഡയാലിസിസ് സ​െൻററി​െൻറ വൃക്കക്ക് ഒരു അത്താണി പദ്ധതിക്ക് 17ാം വാർഡ് കുടുംബശ്രീ പ്രവർത്തകർ ധനസമാഹരണം നടത്തി. വാർഡ് മെംബർ വി.എം. ഷാനി അത്താണി ഭാരവാഹി വി.എം. മുഹമ്മദിന് അരലക്ഷത്തിലധികം രൂപ കൈമാറി. എ.ഡി.എസ് പ്രസിഡൻറ് കെ. ജലജ, സെക്രട്ടറി ജിഷ തിലകൻ, പുഷ്പ, വി.പി. ഫൈജാസ്, സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു. 17ാം വാർഡ് ഗ്രാമകേന്ദ്രത്തിൽ വെച്ചാണ് തുക കൈമാറിയത്. േഫാേട്ടാ അനാച്ഛാദനം കോഴിക്കോട്: മനോനില തെറ്റിയവർക്ക് സാന്ത്വനമേകുന്ന തലക്കുളത്തൂർ ടാംടൺ അബ്ദുൽ അസീസ് സ്മാരക മാനസ് സ​െൻററി​െൻറ പ്രാരംഭ കാലം മുതൽ പ്രവർത്തിച്ച പി.എം. ദേവസ്യയുടെ ഫോേട്ടാ, മാനസ് അന്തേവാസികളുടെയും ജീവനക്കാരുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ മാനസ് പ്രസിഡൻറ് ഡോ. മുഹമ്മദ് ഹസൻ അനാച്ഛാദനം ചെയ്തു. സെക്രട്ടറി കെ.സി. രാമചന്ദ്രൻ, റിട്ട. പ്രഫ. വി. നാരായണൻകുട്ടി, റിട്ട. പ്രഫ. ഒ.ജെ. ചിന്നമ്മ, പി.െഎ. അജയൻ, കെ.വി. അബ്ദുൽ ജലീൽ, വി. നാരായണൻ, ഷായദ് മുസമ്മിൽ എന്നിവർ സംസാരിച്ചു. അഷ്റഫ് ചേലാട്ട് നന്ദി പറഞ്ഞു. ഇടതുസർക്കാറി​െൻറ മദ്യനയം പൊതുജനങ്ങളോടുള്ള വെല്ലുവിളി കക്കോടി: അടച്ച മദ്യഷാപ്പുകൾ തുറക്കുന്നതിന് പുതുതായി ഉണ്ടാക്കിയ നിയമങ്ങൾ കേരള ജനതയെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ഗൂഢശ്രമമാണെന്ന് വെൽഫെയർ പാർട്ടി കക്കോടി പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയിൽ മുന്നോട്ടുവെച്ച മദ്യനയത്തിൽനിന്ന് വിരുദ്ധമായുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വഞ്ചനയാണെന്നും കമ്മിറ്റി വിലയിരുത്തി. നിലപാടിൽനിന്ന് സർക്കാർ പിന്നോട്ടുപോയില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടി. പാർട്ടി പഞ്ചായത്ത് ഷൗക്കത്ത് കക്കോടി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് കിഴക്കുംമുറി, ടി.എം. അബ്ദുൽ ഹമീദ്, വി. യൂസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.