വൃക്കരോഗ പരിശോധന ക്യാമ്പ്

താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിച്ചു. മാർച്ച് ഒന്നു മുതൽ ഏഴുവരെ പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ വൃക്കരോഗത്തി​െൻറ പ്രാഥമിക സ്ക്രീനിങ്ങും ലബോറട്ടറി പരിശോധനയും നടത്തിയിരുന്നു. 600 പേർ പ്രാഥമിക പരിശോധനയിൽ പങ്കെടുത്തിരുന്നു. അതിൽനിന്ന് തിരഞ്ഞെടുത്തവർക്കാണ് രണ്ടാം ഘട്ട പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, മെഡിക്കൽ ഓഫിസർ ഡോ. കെ. വേണുഗോപാലൻ, ജനാർദനൻ എന്നിവർ സംസാരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ നെേഫ്രാളജി, യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധനക്ക് നേതൃത്വം നൽകി. തുടർചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.