യാത്രക്കാരുടെ ദുരിതത്തിന് അറുതി; കരുവൻതിരുത്തി റോഡ് ജങ്​ഷനിലെ ഇൻറർലോക്ക് പ്രവൃത്തി പൂർത്തിയായി

കരുവൻതിരുത്തി റോഡ് ജങ്ഷനിലെ ഇൻറർലോക്ക് പ്രവൃത്തി പൂർത്തിയായി ഇന്നുമുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കും ഫറോക്ക്: യാത്രക്കാരുടെ ദുരിതത്തിന് അറുതിവരുത്തി കരുവൻതിരുത്തി റോഡ് ജങ്ഷനിലെ ഇൻറർലോക്ക് പ്രവൃത്തി പൂർത്തീകരിച്ചു. അങ്ങാടിയിൽ അടിക്കടി പൊട്ടിപ്പൊളിയുന്ന കരുവൻതിരുത്തി റോഡ് ജങ്ഷൻ ഇൻറർലോക്ക് കട്ടകൾ പാകി നവീകരിക്കുന്ന പ്രവൃത്തിയാണ് ഞായറാഴ്ചയോടെ പൂർത്തിയായത്. തിങ്കളാഴ്ച രാവിലെ മുതൽ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഫറോക്ക് -കരുവൻതിരുത്തി റോഡ് നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് ബാങ്ക് മാളിനു മുൻവശത്തെ ജങ്ഷൻ പുനരുദ്ധരിച്ചത്. ജങ്ഷനിൽ 50 മീറ്ററോളം ദൂരം ഇൻറർലോക്ക് വിരിച്ചു ദൃഢപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. കരുവൻതിരുത്തി റോഡിലേക്കുള്ള പ്രവേശന ഭാഗത്ത് കൊടിയ വളവായതിനാൽ സാധാരണ ടാറിങ് ഫലപ്രദമല്ലെന്ന വിലയിരുത്തലി​െൻറയും പഠനത്തി​െൻറയും അടിസ്ഥാനത്തിലാണ് ഇൻറർലോക്ക് കട്ടകൾ പാകിയത്. ജങ്ഷനിൽ ടാറിങ് പൊളിഞ്ഞു നടുറോഡിൽ വലിയ കിടങ്ങായത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും വഴിവെച്ചിരുന്നു. ഫറോക്ക് ബാങ്ക് മാളിനു മുന്നിൽ കരുവൻതിരുത്തി മെയിൻ റോഡിലേക്കുള്ള പ്രവേശനഭാഗം തകർന്നിട്ട് മാസങ്ങളേറെയയി. റോഡി​െൻറ മറ്റു ഭാഗങ്ങളിൽ നേരത്തേയുണ്ടായിരുന്ന ചെറിയ കുഴി വാഹനങ്ങൾ കയറിയിറങ്ങി വൻ ഗർത്തമായിട്ടുണ്ട്. തിരൂർ - ചമ്രവട്ടം തീരദേശ പാതയിലൂടെ നഗരത്തിലേക്കുള്ള എളുപ്പ മാർഗമായതിനാൽ ഒട്ടേറെ ചരക്കു വാഹനങ്ങൾ കരുവൻതിരുത്തി റോഡ് വഴി എത്തുന്നുണ്ട്. ചരക്കു ലോറികൾ കുഴിയിൽ കയറിയിറങ്ങി പതുക്കെയാണ് കടന്നു പോകുന്നത്. ഇതാണ് കവലയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നത്. ഇൻറർലോക്ക് പതിച്ച് റോഡ് പുനരുദ്ധാരണം നടത്തിയത് യാത്രക്കാരുടെ ദുരിതത്തിന് അറുതിയാകും. രണ്ടാഴ്ചയിലധികമായി റോഡ് പ്രവൃത്തിക്കായി പൂർണമായും അടച്ചിട്ടിട്ട്. photo: karuvanthiruthi road.jpg ഫറോക്ക് ടൗണിലെ കരുവൻതിരുത്തി റോഡ് ജങ്ഷനിൽ ഇൻറർലോക്ക് കട്ടകൾ പാകി പുനരുദ്ധരിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.