കപ്പുറം ദിശ വായനശാല പുസ്തകപ്പയറ്റ് ഇന്ന്‍

എകരൂല്‍: നാട്ടിന്‍പുറത്ത് സജീവമായ പണംപയറ്റ് രൂപത്തില്‍ പുസ്തകപ്പയറ്റൊരുക്കി മാതൃകയാവുകയാണ് ഒരുകൂട്ടം യുവാക്കള്‍. കപ്പുറം 'ദിശ'വായനശാല പ്രവര്‍ത്തകരാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്നതിന് ഞായറാഴ്ച 'പുസ്തകപ്പയറ്റ്' സംഘടിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം കാരണം ഗൗരവമേറിയ വായന അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് പ്രദേശത്തെ അക്ഷരസ്നേഹികള്‍ പഴയ പണപ്പയറ്റി‍​െൻറ ഓര്‍മകള്‍ പുതിയ രൂപത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ പണത്തിനുപകരം പുസ്തകങ്ങള്‍ എന്ന വ്യത്യാസം മാത്രം. ഞായറാഴ്ച വൈകീട്ട് നാലു മുതല്‍ കപ്പുറം അങ്ങാടിയില്‍ അക്ഷര സ്‌നേഹികള്‍ പുസ്തകംനല്‍കിയും സ്വന്തമായി പുസ്തകം കൈവശമില്ലാത്തവര്‍ കഴിയുന്ന സംഖ്യ സംഭാവന നല്‍കിയും ഈ സദുദ്യമത്തില്‍ പങ്കാളികളാവും. പരിപാടിയുടെ മുന്നോടിയായി പണപ്പയറ്റ് ക്ഷണക്കത്തി​െൻറ മാതൃകയിൽ വീടുകളിൽ കത്തുകള്‍ വിതരണം ചെയ്തിരുന്നു. നാലുമണിയോടെ അക്ഷരസ്നേഹികള്‍ പുസ്തകങ്ങളുമായി എത്തുമെന്ന പ്രതീക്ഷയില്‍ പണപ്പയറ്റിലേതുപോലെ എല്ലാവർക്കും ചായയും പലഹാരവുമായി കാത്തിരിക്കുകയാണ് സംഘാടകര്‍. സി.പി. ബഷീര്‍ മുസ്ലിംലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡൻറ് എകരൂല്‍: ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറായി സി.പി. ബഷീറിനെ തെരഞ്ഞെടുത്തു. നിലവിലുള്ള പ്രസിഡൻറ് നാസര്‍ എസ്റ്റേറ്റ്മുക്ക് ജില്ല സെക്രട്ടറിയായതിനെ തുടര്‍ന്നാണ്‌ പ്രസിഡൻറ് സ്ഥാനം ഒഴിവുവന്നത്. വൈസ് പ്രസിഡൻറായി സി.കെ. ബദറുദ്ദീന്‍ ഹാജിയെയും ഷാഹുല്‍ഹമീദ് നടുവണ്ണൂര്‍, ബഷീര്‍ നൊരവന എന്നിവരെ ജോ. സെക്രട്ടറിമാരായും ജില്ല കമ്മിറ്റി നോമിനേറ്റ് ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.