സഹകരണ കൃഷി വിളവെടുപ്പുത്സവം

നടുവണ്ണൂർ: പച്ചക്കറി കൃഷിയിൽ പുത്തനുണർവ് സൃഷ്ടിച്ച് നടുവണ്ണൂർ അഗ്രികൾചറൽ ഡെവലപ്മ​െൻറ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി ടെറസ് ഫാമിങ് വിളവെടുപ്പ് നടത്തി. ജൈവവള പ്രയോഗത്തിലൂടെയും പോളി ഫാമിങ് രീതിയിലൂടെയും നടത്തിയ കൃഷി മികച്ച വിളവു നൽകി. നടുവണ്ണൂർ കൃഷി ഓഫിസർ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയുടെ സഹായത്തോടെ നൂതന പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് തുടർന്ന് നടന്ന കർഷക സെമിനാർ അഭിപ്രായപ്പെട്ടു. കർഷകൻ സുരഭി അപ്പു നായരുടെ സഹകരണത്തോടെയാണ് ടെറസ് ഫാമിങ് നടത്തിയത്. സംഘം വൈസ് പ്രസിഡൻറ് വി.കെ. വസന്തകുമാർ, പി. കുഞ്ഞിരാമൻ നായർ, പോടേരി ഹരിദാസ്, നെരവത്ത് കാർത്യായനി അമ്മ, സുരഭി അപ്പുനായർ, രമേശൻ നാറാത്ത്, ടി.വി. ബിജു, ഔഷധി സംഘം സെക്രട്ടറി ആഷിഷ് എന്നിവർ സംസാരിച്ചു. എൻ. അച്യുതൻ മാസ്റ്റർക്ക് അനുമോദനം നടുവണ്ണൂർ: കോട്ടൂർ-കുന്നരംവെള്ളി ഗ്രാമോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡ് നേടിയ എൻ. അച്യുതൻ മാസ്റ്ററെ അനുമോദിച്ചു. വി.വി. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു.ടി. ബേബി ഉദ്ഘാടനം ചെയ്തു. രാജൻ നരയംകുളം മുഖ്യപ്രഭാഷണം നടത്തി. എ. രാജൻ, സി.എച്ച്. ബാലൻ, എ.പി. സുരേഷ്, സന്തോഷ് പെരവച്ചേരി, വിനോദ് കോട്ടൂർ, വി.കെ. ഇസ്മയിൽ, അനുശ്രീ സുനിൽ, പി. പത്മിനി, പി.സി. വിജയൻ, സി.കെ. ഷൈജു, ടി.കെ. മനേഷ് എന്നിവർ സംസാരിച്ചു. ഇ. ഗോവിന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.