'ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിക്കൽ അധ്യാപകരോടുള്ള വെല്ലുവിളി'

കൊടുവള്ളി: അധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കഴിയാത്ത സർക്കാർ, മന്ത്രിമാരുടെയും എം.എൽ.എ മാരുടെയും ശമ്പളം വർധിപ്പിക്കാനെടുത്ത തീരുമാനം അധ്യാപകരോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി. പുതുതായി സർവിസിൽ പ്രവേശിച്ച ആയിരക്കണക്കിന് അധ്യാപകരാണ് ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. ഇവരുടെ കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു. അധ്യാപകർക്കുള്ള ക്ഷാമബത്ത ഉൾപ്പെടെ മുഴുവൻ ആനുകൂല്യങ്ങളും നൽകാതെ പിടിച്ചു വെച്ചിരിക്കുകയാണ്. സംസ്ഥാന കൗൺസിലർ പി.കെ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. പി.എം. ശ്രീജിത്ത്, ഷാജു പി. കൃഷ്ണൻ, പി .സിജു, എൻ.പി. മുഹമ്മദ്, എം. പ്രകാശൻ, ഒ.കെ. മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.