ഇ ഡിവിഷന്‍ ഫുട്ബാള്‍: ക്രസൻറ്​ എഫ്.എയും റെയില്‍വ്യൂക്ലബ്ബും ഫൈനലില്‍

ഇ ഡിവിഷന്‍ ഫുട്ബാള്‍: ക്രസൻറ് എഫ്.എയും റെയില്‍വ്യൂ ക്ലബും ഫൈനലില്‍ കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗില്‍ കോർപറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇ ഡിവിഷന്‍ മത്സരത്തില്‍ ആദ്യ സെമിയില്‍ ക്രസൻറ് ഫുട്ബാള്‍ അക്കാദമിയും റെയില്‍വ്യൂ ക്ലബും ഫൈനലിൽ. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് എ.ബി.സി ടീമിനെ പരാജയപ്പെടുത്തിയാണ് ക്രസൻറ് ഫുട്ബാള്‍ അക്കാദമി ൈഫനലിെലത്തിയത്. അരുണ്‍കുമാറും റോഷനും ആബിദുമാണ് ലക്ഷ്യം കണ്ടത്. രണ്ടാം സെമിയില്‍ റെയില്‍വ്യൂ ക്ലബ് 3-2ന് കടത്തനാട് രാജ ഫുട്ബാള്‍ അക്കാദമിയെ പരാജയപ്പെടുത്തി. റെയില്‍വ്യൂ ക്ലബിനുവേണ്ടി അര്‍ഷിദ് ഇരട്ട ഗോൾ നേടി. അമനാണ് ആദ്യ ഗോൾ നേടിയത്. കടത്തനാട് രാജയുടെ അര്‍ഷദ് ഉസ്മാനും വലകുലുക്കി. തിങ്കളാഴ്ചയാണ് ഫൈനൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.