ഗിന്നസ് വിൻ മിഷൻ സ്വാഗതസംഘം ഓഫിസ്

ഫറോക്ക്: തുടർച്ചയായി 80 മണിക്കൂർ മോട്ടിവേഷൻ ക്ലാസ് നടത്തി ഗിന്നസ് റെേക്കാഡ് നേടാനുള്ള വത്സരാജ് ഫറോക്കി​െൻറ യജ്ഞം ഏപ്രിൽ ഒന്നിന് തുടങ്ങും. രാവിലെ അഞ്ചിന് ഫറോക്ക് നഗരസഭ ഹാളിലാണ് ഗിന്നസ് വിൻ മിഷൻ 2018 എന്ന പരിപാടി. ഇതി​െൻറ സ്വാഗതസംഘം ഓഫിസ് പൂതേരി ബിൽഡിങ്ങിൽ നഗരസഭ അധ്യക്ഷ പി. റുബീന ഉദ്ഘാടനം ചെയ്തു. പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ, പ്രകാശ് കറുത്തേടത്ത്, സക്കീർ പാറക്കാട്ട്, കെ.ടി. മുരളീധരൻ, പവിത്രൻ ആലമ്പറ്റ് എന്നിവർ സംസാരിച്ചു. ഫോൺ: 9562412787. ബൈത്തുസ്സകാത് കേരള മേഖല സംഗമം 20ന് ഫറോക്ക്: ബൈത്തുസ്സകാത് കേരളയുടെ ഫറോക്ക് മേഖല സംഗമം 20ന് വൈകീട്ട് ഏഴിന് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ. ഫറോക്ക് മേഖലയിലെ 10 പദ്ധതികളുടെ വിതരണം സംഗമത്തിൽ നിർവഹിക്കും. ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബ്റഹ്മാൻ, ഫറോക്ക് മഹല്ല് സകാത് കമ്മിറ്റി സെക്രട്ടറി പി.എം. ബഷീർ, ചെറുവണ്ണൂർ വടക്കേ ജുമുഅത്ത് പള്ളി മഹല്ല് പ്രസിഡൻറ് എൻ.സി. കോയക്കുട്ടി, പി.സി. ബഷീർ, സി.പി. ഹബീബ്റഹ്മാൻ, റോയൽ ഗ്രൂപ് എം.ഡി കെ.എം.എ. ലത്തീഫ്, എം.വി. അബ്ദുസ്സലീം നല്ലളം, വി. വീരാൻ, വി. ശരീഫ്, റഷീദ് ബാബു ഫറോക്ക്, എം.പി. മുഹമ്മദ് ഖാസിം, കെ.പി. അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.