ശ്രവണ സഹായ^പഠന^പരിശീലന ഉപകരണ വിതരണം

ശ്രവണ സഹായ-പഠന-പരിശീലന ഉപകരണ വിതരണം കോഴിക്കോട്: കേന്ദ്ര സർക്കാർ സാമൂഹിക നീതി മന്ത്രാലയം വഴി ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന 'അഡിപ്പ്'പദ്ധതി പ്രകാരമുള്ള ശ്രവണ സഹായ-പഠന-പരിശീലന ഉപകരണങ്ങളുടെ വിതരണം കോേമ്പാസിറ്റ് റീജനൽ സ​െൻററി​െൻറ (സി.ആർ.സി) നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശാകിരൺ സ്കൂളിൽ നടന്നു. സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് കുമാർ, ഗോപിരാജ്, മൻസൂർ, ജെയ്സൺ പീറ്റർ, ശിവരാജ് ഭീംതെ തുടങ്ങിയവർ സംസാരിച്ചു. ഭാഗവത സപ്താഹ കമ്മിറ്റി കോഴിക്കോട്: ചെറൂട്ടി റോഡ് ഭദ്രകാളി ക്ഷേത്രത്തിൽ ഏപ്രിൽ 29 മുതൽ മേയ് ആറുവരെ നടക്കുന്ന ഭാഗവത സപ്താഹ കമ്മിറ്റി ഭാരവാഹികളായി കെ. കൃഷ്ണൻകുട്ടി (ചെയർ), പി.ആർ. സുനിൽ സിങ് (കൺ), എം.സി. ബാബു ശെൽവരാജ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ശ്രീഹരി ഗോവിന്ദൻ നമ്പൂതിരിയാണ് യജ്ഞാചാര്യ. യോഗത്തിൽ എ.പി. സായി നാരായണൻ അധ്യക്ഷത വഹിച്ചു. ടി.എ. മുരളീധരൻ, പി.എസ്. സതീഷ് കുമാർ, കെ.പി. ഗംഗാധരൻ, ടി.വി. വിനോദ് കുമാർ, ടി.കെ. ജയപ്രകാശ്, കെ.വി. ശ്രീജേഷ്, പി.ആർ. സുനിൽ സിങ് എന്നിവർ സംസാരിച്ചു. എൻ.സി.പി ഭാരവാഹികൾ കോഴിക്കോട്: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ജില്ലയിലെ 13 ബ്ലോക്ക് കമ്മിറ്റികളിലും നടന്ന തെരഞ്ഞെടുപ്പിൽ താഴെ പറയുന്നവരെ പ്രസിഡൻറുമാരായി തെരഞ്ഞെടുത്തു: ടി.കെ. സാമി (തിരുവമ്പാടി), മുരളീധരൻ പേട്ടരി (കോഴിക്കോട് സൗത്ത്), പി.എം. കരുണാകരൻ (കോഴിക്കോട് നോർത്ത്), ഇ. കുഞ്ഞിക്കണ്ണൻ (പേരാമ്പ്ര), കെ.പി. രാധാകൃഷ്ണൻ (കുന്ദമംഗലം), സി. രമേശൻ (കൊയിലാണ്ടി), ബഷീർ കുണ്ടായിതോട് (ബേപ്പൂർ), എം.പി. സജിത്ത് കുമാർ (എലത്തൂർ), പി. സത്യനാഥൻ (വടകര), സി. രാധാകൃഷ്ണൻ (കുറ്റ്യാടി), ഭാസ്കരൻ കിടാവ് (ബാലുശ്ശേരി), കരിമ്പിൽ ദിവാകരൻ (നാദാപുരം), വിജയൻ മലയിൽ (കൊടുവള്ളി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.