ക്ഷയരോഗ നിർമാർജന പരിശീലനം

കക്കോടി: ടി.ബി എലിമിനേഷൻ മിഷ​െൻറ ഭാഗമായി ജില്ല ടി.ബി സ​െൻററി​െൻറയും ജില്ല ടി.ബി ഫോറത്തി​െൻറയും കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ അധ്യക്ഷത വഹിച്ചു. ടി.ബി ഫോറം ജില്ല സെക്രട്ടറി ശശികുമാർ ചേളന്നൂർ, ജില്ല ടി.ബി സ​െൻറർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ് കെ.എം. അബ്ദുൽസലാം, ഹെൽത്ത് ഇൻസ്പെക്ടർ ജമീല, ബാലുശ്ശേരി ട്രീറ്റ്മ​െൻറ് യൂനിറ്റ് എസ്.ടി.എൽ.എസ് സി. ദേവദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. സുരേഷ്, കെ. പ്രമോദ്, പി.സി. ബാബു എന്നിവർ സംസാരിച്ചു. റോഡരികിൽ ഇറക്കിയ ക്വാറി വേസ്റ്റ് അപകടം വിതക്കുന്നു ചേളന്നൂർ: ഫുട്പാത്ത് നിർമാണത്തിന് റോഡരികിൽ ഇറക്കിയ ക്വാറി വേസ്റ്റ് അപകടം വരുത്തുന്നു. ചേളന്നൂർ എേട്ടരണ്ടിൽ ശ്രീനാരായണ മന്ദിരത്തിനു സമീപം വരിയാറു പറമ്പത്ത് ഭഗവതി ക്ഷേത്രത്തിനടുത്ത് ഫുട്പാത്ത് നിർമാണത്തിന് പട്ടർപാലം-എേട്ടരണ്ട് റോഡിൽ ഇറക്കിയ ക്വാറി വേസ്റ്റാണ് അപകടം വരുത്തുന്നത്. ഫുട്പാത്ത് കോൺക്രീറ്റ് ചെയ്യുന്നതോടെ വീടുകളിൽനിന്ന് വെള്ളം ഒഴിഞ്ഞുപോകില്ലെന്ന് ചില ഉടമസ്ഥർ പരാതി ഉയർത്തിയതോടെ നിർമാണം നിലച്ചു. 75 മീറ്ററോളം നീളത്തിലാണ് ഫുട്പാത്ത് നിർമാണം. നിർമാണം പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി വാർഡ് അംഗം ഷാനി പറഞ്ഞു. ഇരു വാർഡുകൾ അതിരിടുന്ന പ്രദേശത്താണ് ഫുട്പാത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.