സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന്

സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കോഴിക്കോട്: സ്വകാര്യ അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ആള്‍ കേരള മാനേജ്‌മ​െൻറ് സ്‌കൂള്‍ അസോസിയേഷൻ രൂപവത്കരിച്ച സ്റ്റാഫ് അസോസിയേഷന്‍ മാനാഞ്ചിറയിൽ ഉപവാസ സമരം നടത്തി. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഒരുനിലക്കും അനുവദിക്കില്ലെന്ന് ഉപവാസത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് മാനേജ്‌മ​െൻറ് സ്‌കൂള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ നിസാര്‍ ഒളവണ്ണ സമരപ്രഖ്യാപനം നിർവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് അഡ്വ. എം. രാജന്‍, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ജയചന്ദ്രന്‍, അസോസിയേഷന്‍ പ്രസിഡൻറ് എം. ശശീധരന്‍, ജില്ല ജനറല്‍ സെക്രട്ടറി പി. ശങ്കരന്‍ നടുവണ്ണൂര്‍, പി.കെ. മുരളീധര മേനോന്‍, പി.ടി. സുബൈദ, ബാലകൃഷ്ണന്‍ കല്ലാച്ചി, എ. ഷിയാലി, ബുഷ്‌റ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. upavasa samaram- nizar 2.jpg സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ആള്‍ കേരള മാനേജ്‌മെന്റ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ മാനാഞ്ചിറയിൽ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് മാനേജ്‌മ​െൻറ് സ്‌കൂള്‍ അസോ. ചെയര്‍മാന്‍ നിസാര്‍ ഒളവണ്ണ സമരപ്രഖ്യാപനം നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.