ബാഡ്മിൻറൺ സമ്മർ ക്യാമ്പ്​

കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്ട് ബാഡ്മിൻറൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏപ്രിൽ ഒന്നു മുതൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ക്യാമ്പിന് പ്രമുഖ ബാഡ്മിൻറൺ കോച്ച് എ. നാസറാണ് നേതൃത്വം വഹിക്കുക. രാവിലെ ആറു മുതൽ പത്തു വരെയും 11 മുതൽ 12 വരെയും വൈകീട്ട് മൂന്നു മുതൽ ആറു വരെയുമാണ് ക്യാമ്പ്. ഏഴു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 1500 രൂപയാണ് ഫീസ്. ക്യാമ്പി​െൻറ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് രാവിലെ 10ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരത്തിന് 9946406546, 9446034280 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. കോച്ച് എ. നാസർ, കോഴിക്കോട് ഡിസ്ട്രിക്ട് ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡൻറ് ഇ.ആർ. വൈശാഖ്, ട്രഷറർ പി.കെ. റോയി, എ.വി. ബിനോയി, എ. രാജീവ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.