ഇഫ്റ്റ സംഗമം ഇന്ന്

കോഴിക്കോട്: ഇൻഡിപെൻഡൻറ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷ‍​െൻറ (ഇഫ്റ്റ) നേതൃത്വത്തിൽ ശനിയാഴ്ച മൂന്നിന് അളകാപുരിയിൽ സിനിമ സീരിയൽ അഭിനേതാക്കളുടെയും ടെക്നീഷ്യന്മാരുട‌െയും സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലയാള സിനിമ മേഖല‍യിലെ മാടമ്പിത്തരങ്ങൾ എടുത്തുമാറ്റുക, സിനിമ നിർമാണവും പ്രവർത്തനവും സുതാര്യമാക്കുക വഴി കലാകാരന്മാർക്കും ടെക്നീഷ്യന്മാർക്കും പ്രവർത്തനമേഖലയിൽ പ്രാതിനിധ്യവും വേതനവും അംഗീകാരവും ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇഫ്റ്റ പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇഫ്റ്റ ജനറൽ സെക്രട്ടറി പ്രമോദ് കോട്ടപ്പള്ളി, കെ.ടി. വിനോദ്, വിനീഷ് ആരാധ്യ, ഹരീഷ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.