സൗജന്യ മലയാള വേദാന്ത കോഴ്സ്

കോഴിക്കോട്: ചിന്മയ മിഷൻ കേരള മേഖല (ചിന്മയ സേവ ട്രസ്റ്റ്) ഗുരുകുല സമ്പ്രദായത്തോടെ സൗജന്യ വേദാന്തശാസ്ത്ര പഠന കോഴ്സ് തുടങ്ങും. വേദാന്ത പഠനത്തിനുള്ള കേരള സാന്ദീപനിയുടെ മൂന്നാം ബാച്ച് ഒക്ടോബർ രണ്ടിന് പിറവത്തെ ആദിശങ്കര നിലയത്തിൽ ആരംഭിക്കുമെന്ന് കേരള ചിന്മയ മിഷൻ മേധാവി സ്വാമി വിവിക്താനന്ദ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുപ്പതിനു താഴെ പ്രായമുള്ള അഭ്യസ്തവിദ്യരും അവിവാഹിതരുമായവർക്കാണ് പ്രവേശനം. വാർത്തസമ്മേളനത്തിൽ സ്വാമി മുകുന്ദ ചൈതന്യ, ടി. ബാബുരാജൻ, എം.പി. ശ്രീനിവാസൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.