കാക്കവയലിൽ തണലിെൻറ ഡയാലിസിസ് സെൻറർ

കൽപറ്റ: തണല്‍ ബഹ്‌റൈന്‍ ചാപ്റ്ററി​െൻറ കീഴില്‍ വയനാട് ജില്ലയിലെ പ്രവാസികളുടെ യോഗം മനാമയിൽ ചേര്‍ന്നു. കാക്കവയലിൽ തണൽ കൂട്ടായ്മക്ക് ലഭിച്ച സ്ഥലത്തി​െൻറ രജിസ്ട്രേഷനും അവിടെ നിർമിക്കുന്ന ഡയാലിസിസ് സ​െൻററിെനക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. ഡയാലിസിസ് അടക്കമുള്ള ചികിത്സകൾക്ക് കോഴിക്കോട് മെഡിക്കൽ കോളജിനെ മാത്രം ആശ്രയിക്കുന്ന ജില്ലയില്‍ താമസിക്കുന്ന നിര്‍ധനരായ രോഗികൾക്ക് നിലവിൽ വരാന്‍പോകുന്ന തണല്‍ ഡയാലിസിസ് സ​െൻറർ ആശ്വാസമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഭാരവാഹികൾ: പി.ടി. ഹുസൈന്‍ (പ്രസി), ലത്തീഫ് ഹാജി, നിസാർ വയനാട്, അസ്കര്‍ അലി (വൈസ് പ്രസി)‍, ഹംസ മേപ്പാടി (ജന. സെക്ര), സമീർ മാടക്കര, മുനീർ മക്കിയാട് (ജോ. സെക്ര)‍, ശരീഫ് കാക്കവയൽ (ട്രഷ). രക്ഷാധികാരികൾ: അബ്ദുൽ മജീദ് തെരുവത്ത്, സി.കെ. അബ്ദുറഹിമാൻ, യു.കെ. ബാലൻ. തണല്‍ കേന്ദ്ര കമ്മിറ്റി പ്രതിനിധിയായി റഫീഖ് നാദാപുരത്തെയും തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റസാഖ് മൂഴിക്കല്‍, യു.കെ. ബാലൻ, സി.എച്ച്. റഷീദ് എന്നിവർ സംസാരിച്ചു. കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം: ഐക്യദാർഢ്യ സമരവുമായി ഫാർമേഴ്സ് അസോസിയേഷൻ കൽപറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തി​െൻറ ഭൂമിപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ ജില്ല കലക്ടറേറ്റിന് മുന്നിൽ ഐക്യദാർഢ്യ സമരം നടത്തി. കാഞ്ഞിരത്തിനാൽ കുടുംബം കലക്ടറേറ്റിൽ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ചായിരുന്നു സമരം. ഐഫ ദേശീയ അധ്യക്ഷൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. പി.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. എഫ്.ആർ.എഫ് ജില്ല കൺവീനർ എ.എൻ. മുകുന്ദൻ, ഐഫ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഡോ. ബെഞ്ചമിൻ ഈശോ, സൈമൺ പൗലോസ്, പി.ജെ. ജോൺ മാസ്റ്റർ, എം. രാജീവൻ, കെ.എം. പ്രദീപ് കുമാർ, തോമസ് അമ്പലാട്ട് എന്നിവർ സംസാരിച്ചു. FRIWDL15 ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ ജില്ല കലക്ടറേറ്റിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ സമരം ദേശീയ അധ്യക്ഷൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.