റോഡിന്​ സുരക്ഷ ഭിത്തിയില്ല; വാഹനങ്ങൾക്ക്​ ഭീഷണിയായി കുളം

നന്മണ്ട: റോഡിൽ സുരക്ഷ ഭിത്തിയില്ലാത്തത് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. എളമ്പിലാശ്ശേരി നാഷനൽ റോഡിൽ പാറപ്പുറത്തുകണ്ടി താഴം വളവിൽ റോഡരികിൽ കാടുമൂടിക്കിടക്കുന്ന കുളമാണ് വാഹനങ്ങൾക്ക് പേടിസ്വപ്നമായി മാറുന്നത്. റോഡി​െൻറ ഇറക്കവും വളവുമെല്ലാം അപകടസാധ്യത വർധിപ്പിക്കുന്നു. നേരത്തെ രണ്ടു സ്വകാര്യ ബസുകൾ ഒാടിയിരുന്ന റൂട്ടാണിത്. ഒാേട്ടാറിക്ഷകളും ക്വാറിയിലേക്കുള്ള വാഹനങ്ങളും കടന്നുപോകുന്നതും ഇൗ വഴിയാണ്. നന്മണ്ട ഭാഗത്തുനിന്നും അമിതവേഗതയിൽ വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടാൻ സാധ്യതയേറെയുള്ളത്. ഡ്രൈവറുടെ കണ്ണൊന്ന് പിഴച്ചാൽ വാഹനം കുളത്തിലേക്കാണ് പതിക്കുക. അപകടം ക്ഷണിച്ചുവരുത്തുന്ന ഇൗ ഭാഗം നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.