വൃക്കരോഗത്തെപ്പറ്റി അറിയേണ്ടതെല്ലാം ഇൗ ഹ്രസ്വചിത്രത്തിൽ

കോഴിക്കോട്: വൃക്കരോഗം നേരത്തേ കണ്ടെത്താനും പരിശോധന നടത്താനും രോഗബാധ ജീവിതത്തി​െൻറ അവസാനമല്ലെന്ന് ബോധ്യപ്പെടുത്താനും സഹായിക്കുന്ന ഹ്രസ്വചിത്രം ശനിയാഴ്ച പുറത്തിറങ്ങും. 'ദി റേയ്‌സ് ഓഫ് ഹോപ്' എന്ന ചിത്രം ബേബി മെമ്മോറിയല്‍ ആശുപത്രി പുതിയ ബ്ലോക്കിലെ ഓഡിറ്റോറിയത്തില്‍ മേയർ തോട്ടത്തിൽ രവീന്ദ്രൻ പുറത്തിറക്കും. യുട്യൂബ് വഴി ഏപ്രില്‍ മുതല്‍ ഡോക്യുമ​െൻററി കാണാന്‍ കഴിയും. തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ വൃക്കരോഗ വിദഗ്ധന്‍ കോഴിക്കോട്ടുകാരനായ ഡോ. ജയന്ത് തോമസ് മാത്യുവാണ് 23 മിനിറ്റുള്ള ഡോക്യുമ​െൻററി തയാറാക്കിയത്. ചടങ്ങിൽ നടന്‍ സ്ഫടികം ജോർജ് പങ്കെടുക്കും. ഡോ. ജയന്ത് തോമസ് മാത്യുവി​െൻറ ചികിത്സയിലായിരുന്ന ജോർജ് രോഗം ഭേദമായശേഷം കാര്‍ബണ്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് വൃക്കരോഗവിഭാഗം മേധാവിയായി വിരമിച്ച ഡോ. തോമസ് മാത്യുവി​െൻറ മകനാണ് ഡോ. ജയന്ത് തോമസ് മാത്യു. വൃക്കമാറ്റിെവച്ച അഞ്ചു പേരുടെ അനുഭവങ്ങളും ചിത്രത്തിലുണ്ട്. വൃക്കരോഗത്തി​െൻറ പ്രധാനപ്രശ്‌നം 80 ശതമാനം രോഗികളിലും രോഗത്തി​െൻറ ലക്ഷണങ്ങള്‍ പ്രകടമാവില്ല എന്നതാണ്. രോഗം നേരത്തേ കണ്ടെത്തിയാല്‍ ഭക്ഷണം ക്രമീകരിക്കുക വഴിയും മരുന്നുകൊണ്ടും പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഡോ. ജയന്ത് തോമസ് മാത്യു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.