ജില്ല കോടതി കെട്ടിട ഉദ്​ഘാടനം മേയിൽ

കോഴിക്കോട്: ജില്ല കോടതി വളപ്പിലെ പുതിയ കെട്ടിടം മേയ് അവസാനം ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ. മുനീർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പണി പുരോഗമിക്കുന്ന കെട്ടിടം സന്ദർശിച്ചു. 80 ശതമാനം പണി തീർന്ന കെട്ടിടത്തിൽ പെയിൻറിങ്, ലിഫ്റ്റ് നിർമാണം, അഗ്നിശമന സംവിധാനമൊരുക്കൽ എന്നിവയാണ് നടക്കുന്നത്. പുതിയ ബജറ്റിൽ സർക്കാർ 20 കോടി രൂപ പ്രഖ്യാപിച്ച, കോടതി വളപ്പിലെ മറ്റൊരുെകട്ടിടത്തി​െൻറ നിർമാണത്തിനുള്ള എസ്റ്റിമേറ്റ് ഉടൻ തയാറാക്കും. നഗരത്തി​െൻറ വിവിധഭാഗങ്ങളിൽ വാടകക്കെട്ടിടത്തിലുള്ള കൂടുതൽ കോടതികളും ന്യായാധിപന്മാരുടെ പാർപ്പിടവും അഭിഭാഷകർക്കായി മുറികളും മറ്റും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാവും. കോഴിക്കോട് കോടതി തുടങ്ങി 200 കൊല്ലം പൂർത്തിയായതി​െൻറ ആഘോഷ സ്മാരകമായി ഏഴ് കൊല്ലം മുമ്പ് തറക്കല്ലിട്ട ആറുനില കെട്ടിടം പണിയാണ് അവസാന മിനുക്കുപണിയിലെത്തിയത്. മുഖ്യമന്ത്രിയുടെ സൗകര്യംകൂടി പരിഗണിച്ച് ഉദ്ഘാടനത്തീയതി നിശ്ചയിക്കാനാണ് തീരുമാനം. പണം കിട്ടാൻ താമസിച്ചതിനെ തുടർന്ന് കരാറുകാർ ഉപേക്ഷിച്ചുപോയ കെട്ടിടത്തി​െൻറ പണി ഏറ്റെടുക്കാൻ ആരും എത്താത്തതാണ് ദ്വൈശതാബ്ദി കെട്ടിടം പണി നീണ്ടുപോകാൻ കാരണമായത്. അധികൃതർ ഇടപെട്ട് ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നിർമാണക്കരാർ നൽകുകയായിരുന്നു. 2011ൽ രണ്ട് കൊല്ലംകൊണ്ട് പൂർത്തിയാകുമെന്ന് പറഞ്ഞ് അന്നത്തെ നിയമ മന്ത്രി എം. വിജയകുമാർ തറക്കല്ലിട്ടതാണ് കെട്ടിടം. പൊതുമരാമത്ത് ബിൽഡിങ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പി. ഗോകുൽദാസ്, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ഒ. സുമതി, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡൻറ് കെ. കെ. കൃഷ്ണകുമാർ തടങ്ങിയവരും ഡോ. എം.കെ. മുനീറി​െൻറ നേതൃത്വത്തിലുള്ള സംഘത്തിലുണ്ടായിരുന്നു. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.