കൊടുവള്ളി നഗരസഭ പരിധിയിൽ മഞ്ഞപ്പിത്തം വ്യാപകം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമെന്ന് ആരോഗ്യ വകുപ്പ്

കൊടുവള്ളി: നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകം. പാലക്കുറ്റിയിലും പരിസര പ്രദേശങ്ങളിലുമാണ് രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളടക്കം ഇരുപതോളം പേർ രോഗം പിടിപെട്ട് ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. രോഗം പിടിപെട്ടവർ അലോപ്പതി ചികിത്സ തേടാതെ നാട്ടിൻപുറങ്ങളിലെ ഒറ്റമൂലി ചികിത്സകൾ തേടിപ്പോകുന്നതിനാൽ പലപ്പോഴും രോഗം പിടിപെട്ടവരെ കണ്ടെത്താൻ പ്രയാസമുെണ്ടന്നും അധികൃതർ പറയുന്നു. അലോപ്പതി ചികിത്സ തേടാതെ ഒറ്റമൂലി ചികിത്സയിൽ കഴിയവെ രോഗം മൂർച്ഛിച്ചാണ് കൊടുവള്ളി പാലക്കുറ്റി ചോലക്കുന്നുമ്മൽ മുഹമ്മദ് അജ്നാസ് (22) മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ച മരിച്ചത്. അതേസമയം, രോഗം വ്യാപിക്കുേമ്പാഴും വൃത്തിഹീന ചുറ്റുപാടിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, കൂൾബാർ ഉൾപ്പെടെയുള്ള കടകളിലും മറ്റും പരിശോധന നടത്തി നടപടി സ്വീകരിക്കാൻ നഗരസഭ ആരോഗ്യ വകുപ്പി​െൻറ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് ആരോപണം. എന്നാൽ, മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി പ്രദേശത്തെ 45 കിണറുകളിലെ വെള്ളം ലാബ് പരിശോധനയക്ക് അയച്ചിട്ടുണ്ട്. ഫീവർ സർവേയും നടത്തി. കിണർ ക്ലോറിനേഷൻ, മഞ്ഞപ്പിത്ത ബോധവത്കരണ ക്ലാസുകൾ എന്നിവയും നടത്തി. കൂടാതെ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഭക്ഷ്യ സുരക്ഷ ഓഫിസർ ക്കും കർശന പരിശോധന നടത്തുന്നതിന് മെഡിക്കൽ ഓഫിസർ ഡോ. നസ്റുൽ ഇസ്ലാം രേഖാസഹിതം കത്ത് നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഐസ്, ജ്യൂസുകൾ, ഉപ്പിലിട്ട വസ്തുക്കൾ, മറ്റ് ഭക്ഷണപാനീയങ്ങൾ എന്നിവ കഴിക്കരുതെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂവെന്നും മെഡിക്കൽ ഓഫിസർ ഡോ. നസ്റുൽ ഇസ്ലാം നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.