നിർഭയ കേസ്​: മുൻ ഡി.ജി.പിയുടെ പരാമർശം വിവാദമായി

ബംഗളൂരു: നിർഭയ കൂട്ട ബലാത്സംഗക്കേസിലെ കൊല്ലപ്പെട്ട ഇരയെ കുറിച്ചും പെൺകുട്ടിയുടെ അമ്മ ആശാദേവിയെ കുറിച്ചും കർണാടക മുൻ ഡി.ജി.പി എച്ച്.ടി. സാങ്ലിയാന നടത്തിയ പരാമർശം വിവാദമായി. വനിത ദിനത്തോടനുബന്ധിച്ച് ബംഗളൂരുവിൽ നടന്ന അവാർഡ് വിതരണ ചടങ്ങിലാണ് ആശാദേവിയെ വേദിയിലിരുത്തി സാങ്ലിയാന വിവാദ പരാമർശം നടത്തിയത്. 'നിർഭയയുടെ അമ്മയെ ഞാൻ കണ്ടു. അവർക്ക് നല്ല ശരീര ഘടനയുണ്ട്. നിർഭയ എത്ര സുന്ദരിയായിരുന്നുവെന്ന് എനിക്കിപ്പോൾ ഭാവനയിൽ കാണാനാവും' -എന്നായിരുന്നു പരാമർശം. സ്ത്രീകൾ ബലാൽക്കാരം ചെയ്യപ്പെട്ടാൽ ചെറുത്തുനിൽക്കുന്നത് ജീവാപായത്തിനിടയാക്കുമെന്നതിനാൽ അക്രമികൾക്ക് കീഴടങ്ങുകയാണ് വേണ്ടതെന്ന ഉപദേശവും അദ്ദേഹം നൽകി. 'നിങ്ങൾ കീഴ്പെടുത്തപ്പെട്ടാൽ കീഴടങ്ങിയേക്കണം. കേസി​െൻറ കാര്യം പിന്നീട് നോക്കാം. കൊല്ലപ്പെടുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതമായ വഴി' -അദ്ദേഹം കൂട്ടിച്ചേർത്തു. വനിതദിന പരിപാടിയിൽ മുൻ ഡി.ജി.പി നടത്തിയ പ്രസ്താവന സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചടങ്ങിൽ പെങ്കടുത്ത മാധ്യമപ്രവർത്തക പുഷ്പ അച്ചന്ദ, ആക്ടിവിസ്റ്റ് അനിത ചെറിയ തുടങ്ങിയവർ വേദിയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാൽ, സാങ്ലിയാനയുടെ പക്കൽനിന്ന് ചടങ്ങിൽ അവാർഡ് സ്വീകരിച്ചെങ്കിലും മുൻ ജയിൽ ഡി.ജി.പി രൂപ മോഡ്ഗിൽ വിവാദ പരാമർശത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സാങ്ലിയാനയുമൊത്ത് ചടങ്ങിൽ നിൽക്കുന്നതി​െൻറ ചിത്രങ്ങൾ ത​െൻറ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ ത​െൻറ പ്രസ്താവന പെരുപ്പിച്ച് കാണിക്കുകയാണെന്ന ന്യായീകരണവുമായി സാങ്ലിയാന രംഗത്തെത്തി. സ്ത്രീകളുടെ സംരക്ഷണത്തിനും സുരക്ഷക്കും ഉൗന്നൽ നൽകേണ്ടതി​െൻറ പ്രാധാന്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും ഒരു കാര്യവുമില്ലാതെ ജനങ്ങൾ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.