വിസ്​മയ വിരുന്നൊരുക്കി അൽ ബഹ്ജ അറബിക് എക്സിബിഷൻ

മടവൂർ: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിലെ അലിഫ് അറബിക് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഒരുക്കിയ അൽബഹ്ജ അറബിക് എക്സ്പോ വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കി ശ്രദ്ധേയമായി. നാണയങ്ങളുടെയും കറൻസികളുടെയും അത്യപൂർവ ശേഖരവുമായി എത്തിയ വാണിമേൽ ആമിന ഇത്തയും കൗതുക-വിചിത്ര വാർത്തകളുടെ ശേഖരവുമായി എത്തിയ മലപ്പുറം സുലൈമാൻ മാസ്റ്ററും എക്സ്പോയുടെ ആകർഷണങ്ങളായി. കാലിഗ്രഫി, അറബി ഭാഷയുടെ ഉത്ഭവം, വളർച്ച, വികാസം, സാധ്യതകൾ എന്നിവ ബോധ്യപ്പെടുത്തുന്ന ചാർട്ടുകൾ, ഫോട്ടോ പ്രദർശനങ്ങൾ എന്നിവ കൂടി ഉൾക്കൊള്ളിച്ചുള്ള എക്സ്പോയാണ് സംഘടക സമിതി ഒരുക്കിയത്. വിദ്യാലയത്തിലെയും സമീപ വിദ്യാലയങ്ങളിലെയും നൂറുകണക്കിന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമാണ് സന്ദർശകരായി എത്തിയത്. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് എക്സ്പോ ഉദ്ഘാടനം ചെയ്തു. അറബിക് ക്ലബ് പുറത്തിറക്കിയ കുട്ടികളുടെ കൈയെഴുത്ത് മാഗസിൻ 'അന്നൗർ' മാനേജ്മ​െൻറ് സെക്രട്ടറി യു. ഷറഫുദ്ദീൻ പ്രകാശനം ചെയ്തു. സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ഡോളി, ഹുസൈൻ, കോഴിക്കോട് ജില്ല മുസ്ലിം വിദ്യാഭ്യാസ വകുപ്പ് ഇൻസ്പെക്ടർ കീലത്ത് അബ്ദുറഹിമാൻ എന്നിവർക്കുള്ള ഉപഹാരം ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി. അലിയ്യ്, മടവൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ, വാർഡ് മെംബർ മഞ്ജുള, ജില്ല മുസ്ലിം ഗേൾസ് വിദ്യാഭ്യാസ വകുപ്പ് ഇൻസ്പെക്ടർ സുലൈഖ, പി.ടി.എ പ്രസിഡൻറ് എ.പി. യൂസുഫ് അലി, കെ.എം. മുഹമ്മദ് മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, പ്രിയ അരീക്കൽ, രഘു, സലീം മുട്ടാഞ്ചേരി, ജമീല ടീച്ചർ, ചോലക്കര മുഹമ്മദ് മാസ്റ്റർ, ജെസി ടീച്ചർ, ഹസൻകോയ, ഹബീബ്, ജഅ്ഫർ, റുഖിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.